വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റില്‍
Jul 7, 2015, 14:13 IST
നീലേശ്വരം: (www.kasargodvartha.com 07/07/2015) വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. അനില്‍ കുമാര്‍ എന്നയാളാണ് പിടിയിലായത്. നീലേശ്വരം തീര്‍ത്ഥങ്കരയിലെ ഗീതയുടെ പരാതിയിലാണ് കേസ്.
ഗീതയുടെ സഹോദരന്‍ ബിജു, സുഹൃത്ത് വിനോദ് എന്നിവരാണ് തട്ടിപ്പിനിരയായത്. ഷാര്‍ജയില്‍ ജോലി വാഗ്ദാനം ചെയ്ത് പത്രത്തില്‍ പരസ്യം കണ്ട ഇരുവരും വിസയ്ക്കായി ഇയാളെ സമീപിക്കുകയായിരുന്നു. വിസയ്ക്കായി അനില്‍ കുമാറിന് പലസമയങ്ങളിലായി 90,000 രൂപ നല്‍കിയിരുന്നു.
കഴിഞ്ഞ മാസം 29 ന് ഷാര്‍ജയിലേക്ക് വിസനല്‍കാമെന്ന് പറഞ്ഞ് മംഗളൂരു വിമാനത്താവളത്തിലെത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ എത്തിയപ്പോള്‍ അനില്‍ കുമാറിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ തിരച്ചിലില്‍ അനില്‍ കുമാര്‍ നല്‍കിയ വിലാസം വ്യാജമാണെന്നും ഇതു പോലെ ഇയാള്‍ നിരവധി പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നും കണ്ടെത്തി. കൊല്ലത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Neeleswaram, arrest, Police, Cheating, Kollam, Accuse, Cheating: youth arrested.
Advertisement: