വിഷുവിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി
Apr 13, 2015, 16:00 IST
കാസര്‍കോട്: (www.kasargodvartha.com 13/04/2015) ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും ഉത്സവമായ വിഷുവിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. ആഘോഷം കൊഴുപ്പിക്കാനുള്ള വിവിധ തരം ഉല്‍പന്നങ്ങളും വിപണയിലെത്തി.
വസ്ത്ര കടകളിലാണ് തിരക്ക് കൂടുതല്‍. ചിലര്‍ മുണ്ടും ഷര്‍ട്ടും തേടിപോകുന്നു. മറ്റു ചിലരാകട്ടെ ട്രെന്‍ഡിന് പിറകെ. പച്ചക്കറി മാര്‍ക്കറ്റുകളിലും വലിയ തിരക്കുതന്നെയാണ്. പൊള്ളുന്ന ചൂടും, പൊള്ളുന്ന വെയിലും വില്ലന്‍മാരായി നില്‍ക്കുമ്പോഴും ഇക്കുറി വിഷു കെങ്കേമമായി ആഘോഷിക്കാനൊരുങ്ങുകയാണ് വിശ്വാസികള്‍. തിരക്ക് കൊണ്ട് വീര്‍പ്പുമുട്ടുന്ന നഗരത്തില്‍ കുടുംബ സമേതം എത്തിയാണ് പലരും സാധനങ്ങള്‍ വാങ്ങുന്നത്.
ഗൃഹോപകരണ വില്‍പന കടകളിലും നല്ല തിരക്കാണ്. ഓഫറുകളിട്ട് ഉപഭോക്താക്കളെ ആകര്‍ഷിപ്പിക്കുകയാണ് ഇത്തരം കടകള്‍. പഴയ ടെലിവിഷന്‍, ഫ്രിഡ്ജ്, മിക്‌സി, വാഷിങ്‌മെഷീന്‍, എ.സി. എന്നിവമാറ്റി, പുതിയ മോഡലുകള്‍ സ്വന്തമാക്കാനും കടകളില്‍ പ്രത്യേക സ്റ്റാളുകള്‍തന്നെ തുറന്നിട്ടുണ്ട്. ഇതിനു പുറമെ മറ്റു ഓഫറുകളും ഇടുന്നതോടെ പൂരപ്പറമ്പായി ഇത്തരം കടകള്‍ മാറി.
പതിവ് പോലെ ഗ്രാമങ്ങളിലും പച്ചക്കറി ചന്ത സജീവമായി. വിഷ പഥാര്‍ത്ഥങ്ങള്‍ കലരാത്ത പച്ചക്കറികള്‍ വേണമെന്ന നിര്‍ബന്ധ ബുദ്ധിയുള്ളവര്‍ ഇത്തരം ചന്തകളെയാണ് ആശ്രയിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരും ഇത്തവണ വിഷു ചന്ത നടത്തിവരുന്നു.
വിഷു അടുത്തതോടെ പടക്ക വിപണികളും സജീവമായി. ചൈനാ പടക്കങ്ങള്‍ക്ക് തന്നെയാണ് ഇത്തവണയും മാര്‍ക്കറ്റില്‍ ഡിമാന്‍ഡ്. കണി ഒരുക്കുന്നതില്‍ പ്രധാനമായ കൃഷ്ണ വിഗ്രഹത്തിന് പൂജാ സ്‌റ്റോറുകളിലും കരകൗശല വിപണികളിലും ഏറെ തിരക്കാണ്. കണിക്കൊന്നപ്പൂക്കളില്ലാതെ വിഷുവിനെപ്പറ്റി ചിന്തിക്കാനേ പറ്റില്ലെന്നതാണു വാസ്തവം. അതിനാല്‍ തന്നെ കൊന്നപ്പൂക്കള്‍ക്കുവേണ്ടി പരക്കം പായുകയാണു നാട്ടുകാര്‍. കണിയൊരുക്കാന്‍ ഉപയോഗിക്കുന്ന വിഭവങ്ങളുടെ വിലയിലും കുറവില്ല.
Advertisement:

Keywords : Kasaragod, Kerala, Vegitable, Fruits, Vishu, City, Fire crackers, Shop, Salt, Hindu
Advertisement: