വിവേകാനന്ദ ജയന്തി ആഘോഷം: പുസ്തക പ്രകാശനവും കവിയരങ്ങും സംഘടിപ്പിച്ചു
Dec 31, 2012, 17:52 IST
തൃക്കരിപ്പൂര്‍: സ്വാമി വിവേകാനന്ദന്റെ 150-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തൃക്കരിപ്പൂരില്‍ പുസ്തക പ്രകാശനവും കവിയരങ്ങും സംഘടിപ്പിച്ചു. സാഹിത്യ സമന്യയ കണ്‍വീനര്‍ കവി മാധവസ്വാമി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കെ. വി. കുഞ്ഞപ്പന്‍ മാസ്റ്റര്‍ രചിച്ച 'സമാന്തരം' എന്ന ചെറുകഥാസമാഹാരം ടി. പി. പേണുഗോപാലന്‍ പയ്യന്നൂര്‍ ബി. ആര്‍. സി. പി. ഒ. കെ. ശ്രീനിവാസന് നല്‍കി പ്രകാശനം ചെയ്തു.
കവിയരങ്ങില്‍ യുവ കവികള്‍ പങ്കെടുത്തു. ചടങ്ങില്‍വെച്ച് ഫോക്കുലോര്‍ അക്കാദമി അവാര്‍ഡ് കരസ്ഥമാക്കിയ. ഭാസ്‌ക്കര പണിക്കറെ പൊന്നാടയണിയിച്ച് ആദരിച്ചു. സുകുമാരന്‍ പരിയാച്ചൂര്‍ പുസ്തകം പരിചയപ്പെടുത്തി. ഡോ. വി. ലിസിമാത്യു, വാസു ചോറോട്, സി. ഐ. ശങ്കരന്‍ മാസ്റ്റര്‍ കൈതപ്രം, കെ. വി. പവിത്രന്‍, എന്‍. വി. പ്രകാശന്‍, കെ. വി. കുഞ്ഞപ്പന്‍ എന്നിവര്‍ സംസാരിച്ചു. എം. ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിച്ചു. കെ. ശശിധരന്‍ സ്വാഗതവും, കെ. രാജന്‍ നന്ദിയും പറഞ്ഞു.
Keywords: Vivekananda, Birthday celebration, Book release, Trikaripur, Kasaragod, Kerala, Malayalam news