വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെ ദേശീയവേദി അനുമോദിച്ചു
Jul 7, 2012, 18:30 IST
മൊഗ്രാല്‍: വിദ്യാഭ്യാസ- കായിക മേഖലകളില്‍ കഠിനാദ്ധ്വാനത്തിലൂടെ തങ്ങളുടെ സാന്നിദ്ധ്യം അടയാളപ്പെടുത്തിയ മൂന്ന് പ്രതിഭകളെ ദേശീയവേദി മൊഗ്രാല്‍ യൂണിറ്റ് കമ്മിറ്റി യോഗം അനുമോദിച്ചു. ജില്ലയ്ക്ക് തന്നെ അഭിമാനകരമായ രീതിയില്‍ അപൂര്‍വ്വ നേട്ടം കൈവരിച്ച ഇവര്‍ മൊഗ്രാലിന്റെ യശസ്സ് വാനോളമുയര്‍ത്തിയതായി അനുമോദനയോഗം അഭിപ്രായപ്പെട്ടു.
ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ വൈ. പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് അംഗവും മംഗലാപുരം മുന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനുമായ പി.സി.എം. ആസിഫ്, ഗെയ്റ്റ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടി ഉത്തരാഖണ്ഡിലെ റൂര്‍ക്കില്‍ ഐ.ഐ.ടിയില്‍ പ്രവേശനം നേടിയ മുഹമ്മദ് ശുമൈസ് സുര്‍ത്തിമുല്ല, ജില്ലയിലെ ഈ വര്‍ഷത്തെ മികച്ച സീനിയര്‍ ഫുട്‌ബോള്‍ താരമായി തിരഞ്ഞെടുക്കപ്പെട്ട എം.എസ്.എസി അംഗം വി.പി. ജാബിര്‍ എന്നിവരെയാണ് ദേശീയ വേദി ഉപഹാരം നല്‍കി അനുമോദിച്ചത്.
അനുമോദന യോഗം ദേശീയവേദി കണ്‍വീനര്‍ ടി.കെ. അന്‍വര്‍ ഉദ്ഘാടനം ചെയ്തു. പ്രസി. സിദ്ധിഖ് റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. എം. മാഹിന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു. യോറോകപ്പ് ഫുട്‌ബോള്‍ 2012 പ്രവചന മത്സര വിജയികളായ മുഹമ്മദ് ശിഹാബ് എം.എ, മുബീനുള്‍ ഹഖ് എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കുമ്പള പഞ്ചായത്ത് അംഗങ്ങളായ ടി.എം. ശുഹൈബ്, എം.എ. മൂസ എന്നിവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
എം.എ.അബ്ദുല്‍ റഹ്മാന്‍, എം.പി.എ.ഖാദര്‍, എം.എം.റഹ്മാന്‍, ഖാദര്‍മാസ്റ്റര്‍, കെ.കെ. അഷറഫ്, മന്‍സൂര്‍ പെര്‍വാഡ്, പി.സി. ഇന്‍ത്തിഷാം, മഹ്‌റൂഫ് എം.എ പ്രസംഗിച്ചു. ജന. സെക്രട്ടറി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ സ്വാഗതവും അബ്‌കോ മുഹമ്മദ് നന്ദിയും പറഞ്ഞു.

Keywords: Mogral, kasaragod, Facilitated, winners.