city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിവാഹ വീട്ടില്‍ ആള്‍ക്കാരെ എത്തിച്ച ശേഷം നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസ് തകര്‍ത്ത നിലയില്‍

കാസര്‍കോട്: (www.kasargodvartha.com 03/04/2017) വിവാഹസംഘത്തെ ഇറക്കിയ ശേഷം റോഡരികില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന്റെ ഗ്ലാസുകള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. എരിയാല്‍ ക്ലബ്ബിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഗസല്‍ ടൂറിസ്റ്റ് ബസിന്റെ മുന്‍വശത്തെ ഗ്ലാസാണ് തകര്‍ത്തത്.

ഞായറാഴ്ച രാത്രിയാണ് ബസ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്നത്. തിങ്കളാഴ്ച രാവിലെയാണ് ബസ് തകര്‍ക്കപ്പെട്ടതായി കണ്ടത്. ബസുടമ ഏരിയാലിലെ കബീറിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

വിവാഹ വീട്ടില്‍ ആള്‍ക്കാരെ എത്തിച്ച ശേഷം നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസ് തകര്‍ത്ത നിലയില്‍

ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഇതെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. ചൂരിയില്‍ മദ്രസാ അധ്യാപകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിനിടെ എരിയാലില്‍ അക്രമങ്ങള്‍ നടന്നിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Bus, Road, Complaint, Police, Investigation, Choori, Teacher, Assault, Tourist Bus, Bus Owner, Tourist bus destroyed.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia