വിവാഹവാഗ്ദാനം നല്‍കി 19 കാരിയെ ഓട്ടോയില്‍ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൈയൊഴിഞ്ഞ യുവാവ് പിടിയില്‍
Jul 18, 2016, 10:30 IST
ആദൂര്‍: (www.kasargodvartha.com 18/07/2016) വിവാഹവാഗ്ദാനം നല്‍കി 19 കാരിയെ ഓട്ടോയില്‍ കൂട്ടി കൊണ്ടുപോയി കാട്ടില്‍ വെച്ച് പീഡിപ്പിച്ച ശേഷം കൈയൊഴിഞ്ഞ യുവാവ് പോലീസ് പിടിയില്‍. ആദൂര്‍ കിന്നിംഗാറിലെ 19 കാരിയാണ് പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ആദൂര്‍ മയ്യളയിലെ നാരായണനെ (30) ആദൂര്‍ എസ് ഐ സന്തോഷ്‌കുമാര്‍ കസ്റ്റഡിയിലെടുത്തു.
ശനായാഴ്ച രാവിലെയാണ് യുവതിയെ വിവാഹവാഗ്ദാനം നല്‍കി ഓട്ടോയില്‍ കൂട്ടികൊണ്ട് പോവുകയും ദേലംപാടി മാനില എന്ന സ്ഥലത്തെ കാട്ടില്‍ വെച്ച് പീഡനത്തിനിരയാക്കുകയും ചെയ്തതെന്നാണ് പരാതി. സംഭവത്തിന് ശേഷം വിവാഹവാഗ്ദാനത്തില്‍ നിന്നും നാരായണന്‍ പിന്മാറിയതോടെയാണ് യുവതി പരാതിയുമായി ആദൂര്‍ പോലീസിലെത്തിയത്.
പോലീസ് പിന്നീട് യുവാവിന്റെ വീട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരു സ്‌കൂളില്‍ താല്‍കാലിക അദ്ധ്യാപികയായി ജോലി ചെയ്ത് വരികയാണ് യുവതി. പ്രതിയുടെ അറസ്റ്റ് തിങ്കളാഴ്ച വൈകിട്ടോടെ രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.