city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിവാഹത്തിനും പാലുകാച്ചലിനും ബാറിലേക്കും സര്‍ക്കാര്‍ വണ്ടി ഓടാമോ?

കാസര്‍കോട്: (wwww.kasargodvartha.com 30.12.2014) വിവാഹത്തിനും പാലുകാച്ചലിനും ബാറിലേക്കും സര്‍ക്കാര്‍ വണ്ടി ഓടാമോ? ഇത്തരം സ്ഥലങ്ങളിലും ചടങ്ങുകള്‍ നടക്കുന്ന സ്ഥലത്തും സര്‍ക്കാര്‍ വാഹനങ്ങള്‍ കാണുന്ന ജനങ്ങള്‍ പരസ്പരം ചോദിക്കുന്ന ചോദ്യമാണ് ഇത്. ജില്ലയില്‍ വ്യാപകമായി സര്‍ക്കാര്‍ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

റെയില്‍വേ സ്‌റ്റേഷനിലേക്ക് ഉദ്യോസ്ഥരെയും ജീവനക്കാരെയും കൊണ്ടുവിടാനും തിരിച്ചു കൊണ്ടുവരാനും സര്‍ക്കാര്‍ വാഹനം ഉപയോഗിക്കുന്നു. ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് ചീഫ് തുടങ്ങിയവര്‍ക്ക് മാത്രമേ സ്വകാര്യ ആവശ്യത്തിന് സര്‍ക്കാര്‍ വാഹനം ഉപയോഗിക്കാന്‍ അധികാരമുള്ളൂ. എന്നാല്‍ കാസര്‍കോട് പി.എസ്.സി ഓഫീസിലെ വാഹനം നിയമം കാറ്റില്‍ പറത്തിയാണ് കൊല്ലൂരടക്കുമടക്കമുള്ള തീര്‍ത്ഥാടനവിനോദ കേന്ദ്രങ്ങളിലേക്ക് സഞ്ചാരത്തിന് സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നത്.

ജില്ലയില്‍ നഗരസഭ, ജില്ലാ പ്ലാനിങ് വകുപ്പ്, വ്യവസായ വകുപ്പ്, റവന്യൂ വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ് തുടങ്ങിയവരുടെ വാഹനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് അധികൃതര്‍ ദുരുപയോഗം ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരേ നടപടിയെടുത്തിരുന്നു. അനധികൃതമായി റെയില്‍വേ സ്‌റ്റേഷനുകളിലേക്ക് ട്രിപ്പ് നടത്തിയ റവന്യു വകുപ്പിന്റേതടക്കമുള്ള വാഹനങ്ങള്‍ ബന്ധപ്പെട്ട വകുപ്പ് പിടികൂടിയിരുന്നു. എന്നാല്‍ രണ്ടാഴ്ച പിന്നിട്ടതോടെ വീണ്ടും പഴയ പടി തുടരുകയായിരുന്നു. ഗ്രാമപഞ്ചായത്തുകളുടെ വാഹനമാണ് ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്നതെന്നാണ് പരക്കെ ആക്ഷേപം.

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന്റെ കാര്‍ അനധികൃതമായി ഓടിക്കുന്നതിനെതിരേ നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. മടിക്കൈ, പിലിക്കോട്, വലിയപറമ്പ്, അജാനൂര്‍ തുടങ്ങിയ പഞ്ചായത്ത് വാഹനങ്ങളും കല്യാണാവശ്യത്തിനും മറ്റും ഓടുന്നതായി ആക്ഷേപമുണ്ട്. ലീഗല്‍ മെട്രോളജി വകുപ്പിന്റെ കാര്‍ കാസര്‍കോട് നഗരത്തിലെ ബാറിലേക്ക് പോവുന്നതായും പരാതിയുണ്ട്. ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും കാര്യമായി നടപടിയെടുക്കുന്നില്ലെന്നും പരാതിയുണ്ട്.

സര്‍ക്കാര്‍ വാഹനങ്ങളുടെ ഓട്ടത്തിന് കൃത്യമായ രജിസ്റ്റര്‍ സുക്ഷിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തുകയാണ്. സര്‍ക്കാരിന് ലക്ഷങ്ങളുടെ ബാധ്യതയാണ് ഇത് മൂലം സംഭവിക്കുന്നത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

വിവാഹത്തിനും പാലുകാച്ചലിനും ബാറിലേക്കും സര്‍ക്കാര്‍ വണ്ടി ഓടാമോ?

Keywords : Kasaragod, Vehicle, Car, Bar, Wedding days, Kerala, Government Vehicles, Government vehicles misusing. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia