'വിവാഹങ്ങള്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്താല്‍ സ്ത്രീ പീഡനങ്ങള്‍ കുറയും'
Aug 13, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 13/08/2016) വിവാഹങ്ങള്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്താല്‍ ഒരു പരിധി വരെ ഗാര്‍ഹിക സ്ത്രീ പീഡനങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് കാസര്‍കോട് മുന്‍സിഫ് മജിസ്‌ട്രേട്ട് സി ജയശ്രീ പറഞ്ഞു. ഗിള്‍ഡ് ഓഫ് സര്‍വീസിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ടൗണ്‍ കോ ഓപറേയറ്റീവ് ബാങ്ക് സെന്റര്‍ ഹാളില്‍ നടന്ന പെണ്‍ കുട്ടികള്‍ക്കായുള്ള സ്വാഭിമാന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
പെണ്‍കുട്ടികളെ 18 വയസ് കഴിഞ്ഞാല്‍ അതാത് ജാതി മത സമ്പ്രദായങ്ങള്‍ അനുസരിച്ചായിരിക്കണം വിവാഹം ചെയ്ത് അയക്കേണ്ടത്. ഇത് നിയമപരമായി രജിസ്റ്റര്‍ ചെയ്യണം. സമൂഹത്തില്‍ മൊബൈല്‍ ദുരുപയോഗങ്ങള്‍ കൂടിവരികയാണ്. പെണ്‍കുട്ടികള്‍ക്കിടയില്‍ മൊബൈല്‍ ഉപയോഗത്തെ കുറിച്ചുള്ള ശരിയായ അവബോധമില്ലായ്മയാണ് അവരെ പല ചതിക്കുഴികളിലും കൊണ്ടെത്തിക്കുന്നത്.
സര്‍ക്കാര്‍ പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കായി നടപ്പിലാക്കുന്ന നിര്‍ഭയ പോലുള്ള പദ്ധതികള്‍ ടീച്ചര്‍മാരിലൂടെയും അമ്മമാരുടെയും നടപ്പിലാക്കണം. പെണ്‍കുട്ടികള്‍ വഴിതെറ്റുന്നത് ഇതിലൂടെ തടയാന്‍ സാധിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ കൂടുതലും നടക്കുന്നത് കാസര്‍കോട് ജില്ലയിലാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ നാഗരാജ്, ഫാമിലി കൗണ്‍സിലര്‍ അഡ്വ. കെ എം ബീന, കാസര്‍കോട് വനിതാ സെല്‍ സി ഐ വി വി നിര്‍മല, ഫിസിയാട്രിസ്റ്റ് ഡോ. കെ വരുണി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.
റോട്ടറി ക്ലബ്ബ് കാസര്‍കോട് വനിതാ വിഭാഗം പ്രസിഡണ്ട് കവിതാ ഷേണായി, ഗില്‍ഡ് ഓഫ് സര്‍വീസ് പ്രസിഡണ്ട് എം ശ്രീലത, ഗില്‍ഡ് ഓഫ് സര്‍വീസ് വൈസ് ചെയര്‍ പേഴ്‌സണ്‍മാരായ നഗരസഭാ കൗണ്‍സിലര്‍ ജാനകി, വീണ തുക്കാറാം, ചെയര്‍ പേഴ്‌സണ്‍ ജയലക്ഷ്മി, സി മീര കാമത്ത്, ജനറല്‍ സെക്രട്ടറി ശോഭന, സെക്രട്ടറിമാരായ സവിത കിഷോര്‍, അരുണ് രാമകൃഷ്ണ പൊള്ള, കണ്‍വീനര്‍ നഗരസഭ കൗണ്‍സിലര്‍ എം ശ്രീലത എന്നിവര്‍ പങ്കെടുത്തു.
Keywords : Kasaragod, Inauguration, Programme, Woman, Workshop, Swabhiman, Swabhiman workshop conducted.