വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം മുതല്‍ പീഡനം; നവവധു ആശുപത്രിയില്‍
Jun 30, 2012, 11:29 IST
കാസര്‍കോട്: വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം മുതല്‍ പീഡനം നേരിട്ട നവവധുവിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഡൂരിലെ മുഹമ്മദ് ജെഡിയാരുടെ മകള്‍ പി. സാറയെയാണ് (22) ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും മര്‍ദ്ദനത്തില്‍ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ മൂന്നിനാണ് സാറയെ ചെങ്കളയിലെ ബഷീര്‍ വിവാഹം കഴിച്ചത്. 30 പവന്‍ സ്വര്‍ണ്ണവും രണ്ട് ലക്ഷം രൂപയും സ്ത്രീധനം പറഞ്ഞുറപ്പിച്ചായിരുന്നു വിവാഹം.
എന്നാല്‍ 27 പവന്‍ സ്വര്‍ണ്ണവും രണ്ട് ലക്ഷം രൂപയും മാത്രമെ വീട്ടുകാര്‍ക്ക് നല്‍കാന്‍ കഴിഞ്ഞിരുന്നുള്ളു. സ്വര്‍ണ്ണം കുറഞ്ഞുപോയതിന്റെ പേരില്‍ രണ്ടാം ദിവസം മുതല്‍ സാറയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് പീഡിപ്പിക്കുകയാണെന്നാണ് പരാതി. തൂക്കം നോക്കാനെന്ന പേരില്‍ ഓരോദിവസവും സ്വര്‍ണ്ണം വാങ്ങികൊണ്ടുപോയി ഭര്‍ത്താവ് വിറ്റുതുലക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന സാറ പറഞ്ഞു. ഭര്‍ത്താവ് ബഷീര്‍, ഉമ്മ ഖദീജ, സഹോദരി മിസിരിയ എന്നിവര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയാണെന്നാണ് പരാതി.

Keywords: Kasaragod, Assault, Bride, General-hospital