വിഭിന്ന ശേഷിയുള്ള കുട്ടികള്‍ക്കുള്ള കൗണ്‍സിലിംഗ് 19, 20 തീയതികളില്‍
May 17, 2015, 18:12 IST
കാസര്‍കോട്: (www.kasargodvartha.com 17/05/2015) ഈവര്‍ഷം എസ്.എസ്.എല്‍.സി. പാസായി പ്ലസ് വണ്‍ അഡ്മിഷന് ആഗ്രഹിക്കുന്ന വിഭിന്ന ശേഷിയുള്ള കുട്ടികള്‍ക്കുള്ള കൗണ്‍സിലിംഗ് 19, 20 തീയതികളില്‍ നടക്കും. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ കുട്ടികള്‍ക്ക് 19 ന് രാവിലെ പത്ത് മണി മുതല്‍ ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ കുട്ടികള്‍ക്ക് 20 ന് പത്ത് മണി മുതല്‍ കാസര്‍കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും കൗണ്‍സിലിംഗ് നടക്കും.
രക്ഷകര്‍ത്താക്കള്‍കുട്ടികളോടൊപ്പം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895841923 എന്ന നമ്പറില്‍ ബന്ധപ്പെടണം.