city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിനായക ചതുര്‍ത്ഥി ആഘോഷത്തിന് ക്ഷേത്രങ്ങളില്‍ തുടക്കമായി

കാസര്‍കോട്: (www.kasargodvartha.com 29.08.2014) വിനായക ചതുര്‍ത്ഥി ആഘോഷത്തിന് ക്ഷേത്രങ്ങളില്‍ വര്‍ണാഭമായ തുടക്കം. വിനായക ചതുര്‍ത്ഥിയുടെ ഭാഗമായി വിവിധ ക്ഷേത്രങ്ങളില്‍ സാര്‍വജനിക ഗണേശോത്സവങ്ങളാണ് നടന്നുവരുന്നത്. കാസര്‍കോട് മല്ലികാര്‍ജുനാ ക്ഷേത്രത്തിലേക്ക് പാറക്കട്ട അയ്യപ്പ ഭജന മന്ദിരത്തില്‍ നിന്നും ഗണേശ വിഗ്രഹം എഴുന്നള്ളിച്ചുകൊണ്ടുള്ള ഘോഷയാത്ര നടന്നു.

ക്ഷേത്രപരിസരത്ത് പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലാണ് വിഗ്രഹം പ്രതിഷ്ഠിച്ചത്. മധൂര്‍ ശ്രീ മദനേന്തേശ്വര ക്ഷേത്രത്തിലും വിനായക ചതുര്‍ത്ഥിയുടെ ഭാഗമായി വിവിധ ചടങ്ങുകള്‍ നടന്നു. വന്‍ ഭക്തജനതിരക്കാണ് മധൂര്‍ ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്.

കാഞ്ഞങ്ങാട് ശ്രീ കൃഷ്ണ മന്ദിരത്തില്‍ നിന്നും അമ്മനവര്‍ ക്ഷേത്രത്തിലേക്ക് വിഗ്രഹവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയും നടന്നു. പള്ളിപ്പുറം ശ്രീധര്‍മശാസ്താ ഭജന മന്ദിരത്തിലും ഗണേശോത്സവ ചടങ്ങുകള്‍ നടന്നു. ഉച്ചയ്ക്ക് മഹാപൂജയും നടക്കും. തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലും ഗണേശോത്സവത്തിന് തുടക്കമായി.

ആഘോഷഘങ്ങള്‍ക്ക് ശേഷം ഗണേശ വിഗ്രഹങ്ങള്‍ കടലില്‍ നിമഞ്ജനംചെയ്യും. ചിങ്ങമാസത്തിലെ വെള്ളുത്തപക്ഷ ദിവസത്തിലാണ് വിനായക ചതുര്‍ത്ഥി ആഘോഷം തുടങ്ങുന്നത്. ഗണപതി വിഗ്രഹങ്ങള്‍ അലങ്കരിച്ച് പൂജിക്കുകയാണ് ചെയ്യുന്നത്. പൂജക്കായി താമരയും കറുകപ്പുല്ലും മോദകവും മധുരപലഹാരങ്ങളുമാണ് ഉപയോഗിക്കുന്നത്.
വിനായക ചതുര്‍ത്ഥി ആഘോഷത്തിന് ക്ഷേത്രങ്ങളില്‍ തുടക്കമായി
വിനായക ചതുര്‍ത്ഥി ആഘോഷത്തിന് ക്ഷേത്രങ്ങളില്‍ തുടക്കമായി

വിനായക ചതുര്‍ത്ഥി ആഘോഷത്തിന് ക്ഷേത്രങ്ങളില്‍ തുടക്കമായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia