city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിധവകള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ 'കൂട്ട്'; ഭര്‍ത്താവ് മരിച്ചവരോ ഉപേക്ഷിച്ചവരോ കാണാതായവരോ ആയ സ്ത്രീകളുടെ ഉന്നമനത്തിന് പ്രത്യേക പദ്ധതി

കാസര്‍കോട്: (www.kasargodvartha.com 05.12.2019) ജില്ലയിലെ വിധവകളായ സ്ത്രീകളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി ജില്ലാ ഭരണകൂടത്തിന്റെ കീഴില്‍ 'കൂട്ട്' എന്ന പേരില്‍ പ്രത്യേക പദ്ധതി നടപ്പാക്കും. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു മുന്‍കയ്യെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. ഭര്‍ത്താവ് മരിച്ചവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, ഭര്‍ത്താവിനെ കാണാതായവര്‍ തുടങ്ങി നിരാലംബരായ വിധവകളുടെ ക്ഷേമത്തിനും ഉന്നമത്തിനും പദ്ധതി സഹായകമാകും.

ഇതിനായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും വാര്‍ഡ് തലത്തില്‍ സര്‍വേ നടത്തുന്നതിന് ഫൈനെക്സ്റ്റ് ഇന്നവേഷന്‍ എന്ന സ്റ്റാര്‍ട്അപ് മിഷന്റെ സഹായത്തോടെ പ്രത്യേക ആപ്ലിക്കേഷന്‍ വികസിപ്പിക്കും. സര്‍വ്വേ പൂര്‍ത്തിയായതിനുശേഷം ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗത്തില്‍പ്പെട്ട വിധവകളായ സ്ത്രീകള്‍ക്ക് അനുയോജ്യമായ കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ കീഴില്‍ ലഭിക്കേണ്ട സാമ്പത്തിക സഹായവും അര്‍ഹമായ മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.


നിലവിലുള്ള സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പുറമേ വിധവ സംരക്ഷണ സമിതിയുടെയും പദ്ധതിയുമായി സഹകരിക്കാന്‍ സന്നദ്ധരായ സംഘടനകളെയും എന്‍ജിഒകളുടെയും സഹകരണം തേടും. നിലവിലുള്ള വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് കീഴില്‍ തൊഴില്‍, നൈപുണ്യ പരിശീലനം നല്‍കി വിധവകളെ സ്വയം പര്യാപ്തരാക്കും.

കൂടാതെ സംരംഭങ്ങള്‍ തുടങ്ങുന്നതിനും മറ്റും ബാങ്ക് വായ്പകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. വിധവകളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളെ കുറിച്ചുള്ള ബോധവല്‍ക്കരണവും ഇതോടൊപ്പം നടക്കും. പുനര്‍വിവാഹത്തിന് താല്പര്യമുള്ളവര്‍ക്ക് ആവശ്യമായ സഹായങ്ങളും നല്‍കും.

 വിധവകള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ 'കൂട്ട്'; ഭര്‍ത്താവ് മരിച്ചവരോ ഉപേക്ഷിച്ചവരോ കാണാതായവരോ ആയ സ്ത്രീകളുടെ ഉന്നമനത്തിന് പ്രത്യേക പദ്ധതി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, Kerala, kasaragod, Woman, District Collector, husband, Panchayath, Application, 'Koottu' for widows
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia