വിദ്യാര്‍ത്ഥിയുടെ മൂക്ക് ഇടിച്ചു തകര്‍ത്തു
Dec 12, 2012, 18:55 IST
കാസര്‍കോട്: പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ അതേ വിദ്യാലയത്തിലെ അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദിച്ച് മൂക്കു തകര്‍ത്തു. നായന്മാര്‍മൂല എന്‍.എ. മോഡല്‍ സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയും ബേക്കല്‍ കരിപ്പൊടി ഹൗസിലെ അബ്ദുല്ലയുടെ മകനുമായ അനസ് ശിബിനെ(17) അണ് ബുധനാഴ്ച ഉച്ചയ്ക്ക് സ്‌കൂളിനടുത്ത് വെച്ച് ആക്രമിച്ചത്. പഞ്ച് കൊണ്ട് മൂക്കിന് ഇടിയേറ്റ അനസിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്ലസ്ടു വിദ്യാര്‍ത്ഥികളായ സഫ്‌വാന്‍, രിഫാദ്, ഇശാം, അമാന്‍, രിഫായി എന്നിവര്‍ ചേര്‍ന്നാണ് ആക്രമിച്ചതെന്ന് അനസ് പരാതിപ്പെട്ടു. അനസിന്റെ മൊബൈല്‍ഫോണ്‍ ഡിസംബര്‍ ആറിന് ഇവര്‍ പിടിച്ചു വാങ്ങിയിരുന്നു. പിന്നീട് ഫോണ്‍ നല്‍കാന്‍ കൂട്ടാക്കാത്തതിനെതുടര്‍ന്ന് പ്രിന്‍സിപ്പാലിന് പരാതി നല്‍കുകയും ഫോണ്‍ അനസിന് ലഭിക്കുകയും ചെയ്തിരുന്നു. പ്രിന്‍സിപ്പാലിനോട് പരാതിപ്പെട്ടതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

Keywords: Attack, Plus One, Student, Plus-Two, School, Hospital, Mobile-Phone, Kasaragod, Kerala.