വിദ്യാര്‍ത്ഥിനിയുടെ നിര്യാണത്തില്‍ അനുശോചിച്ചു
Aug 4, 2015, 11:30 IST
ചെമ്മനാട്: (www.kasargodvartha.com 04/08/2015) ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്വിമത്ത് റാഹിബയുടെ നിര്യാണത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപകരും വിദ്യാര്‍ത്ഥികളും അനുശോചിച്ചു. സ്‌കൂളില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ സി.എല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.
സീനിയര്‍ അധ്യാപിക ശൈലജ ടീച്ചര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. കണ്‍വീനര്‍ നൗഷാദ് ആലിച്ചേരി, പി.ടി.എ പ്രസിഡണ്ട് അഷ്‌റഫ് കൈന്താര്‍, വൈസ് പ്രസിഡണ്ട് അസീസ്, സ്‌കൂള്‍ ലീഡര്‍ ശിവാനി എന്നിവര്‍ സംസാരിച്ചു. ഹെഡ് മാസ്റ്റര്‍ അച്യുതന്‍ സ്വാഗതം പറഞ്ഞു. സ്‌കൂളിന് ചൊവ്വാഴ്ച അവധിയായിരുന്നു.
Related News: അസുഖം ബാധിച്ച് 10 വയസുകാരി മരണപ്പെട്ടു

Related News: അസുഖം ബാധിച്ച് 10 വയസുകാരി മരണപ്പെട്ടു
Keywords : Chemnad, School, PTA, Meeting, Kasaragod, Management.