വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു
Jun 26, 2015, 13:01 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 26/06/2015) അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തൃക്കരിപ്പൂര്‍ ശ്രീനാരായണ വിദ്യാലയത്തിലെ കുട്ടികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. പുതിയ തലമുറ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി സ്വയം നശിക്കുന്ന ദുരവസ്ഥ ഇല്ലാതാക്കാന്‍ പ്രത്യേകം അസംബ്ലി ചേര്‍ന്നാണ് ലഹരി മുക്ത നാടിനു വേണ്ടി കുട്ടികള്‍ ഒന്നാകെ ഒരേ ശബ്ദത്തില്‍ പ്രതിജ്ഞയെടുത്തത്.
കെ.വി. സിന്ധു ടീച്ചര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിന്‍സിപ്പാള്‍ ബിന്ദു സുകുമാരന്‍ അധ്യക്ഷത വഹിച്ചു. പി.വി. ചാന്ദിനി പ്രസംഗിച്ചു. വി.വി. ബേബി, എ. ആശ, കെ. സുമതി എന്നിവര്‍ നേതൃത്വം നല്‍കി.
Advertisement:
കെ.വി. സിന്ധു ടീച്ചര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിന്‍സിപ്പാള്‍ ബിന്ദു സുകുമാരന്‍ അധ്യക്ഷത വഹിച്ചു. പി.വി. ചാന്ദിനി പ്രസംഗിച്ചു. വി.വി. ബേബി, എ. ആശ, കെ. സുമതി എന്നിവര്‍ നേതൃത്വം നല്‍കി.
Advertisement: