വിദ്യാനഗറില്‍ മൊബൈല്‍കട കുത്തിതുറന്ന് കവര്‍ച്ച നടത്തി
Jun 30, 2012, 13:10 IST
കാസര്‍കോട് : വിദ്യാനഗറില്‍ മൊബൈല്‍ കട കുത്തിതുറന്ന് 30,000 രൂപയുട കവര്‍ച്ച നടത്തി. വിദ്യാനഗറിലെ മിക്‌സ് മ്യൂസിക് കടയിലാണ് കവര്‍ച്ച നടന്നത്. എരുതുംകടവിലെ മഹ്മൂദിന്റെ ഉടമസ്ഥതയിലുള്ളതാണ് മൊബൈല്‍കട. ശനിയാഴ്ച രാവിലെ കടതുറക്കാനെത്തിയപ്പോള്‍ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
11 പുതിയ മൊബൈല്‍ഫോണുകളും, റിപ്പറിംങിന് വെച്ച ഒമ്പത് മൊബൈല്‍ഫോണുകളും ഷെല്‍ഫിലുണ്ടായിരുന്ന 15,000 രൂപയുമാണ് കവര്‍ച്ച ചെയ്തത്. മഹ്മൂദിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
11 പുതിയ മൊബൈല്‍ഫോണുകളും, റിപ്പറിംങിന് വെച്ച ഒമ്പത് മൊബൈല്‍ഫോണുകളും ഷെല്‍ഫിലുണ്ടായിരുന്ന 15,000 രൂപയുമാണ് കവര്‍ച്ച ചെയ്തത്. മഹ്മൂദിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Keywords: Kasaragod, Mobile, Theft, Shop