വിദ്യാനഗറില്‍ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതരം
Sep 2, 2015, 20:46 IST
വിദ്യാനഗര്‍: (www.kasargodvartha.com 02/09/2015) വിദ്യാനഗര്‍ പെട്രോള്‍ പമ്പിന് സമീപം കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റയാളെ തിരിച്ചറിഞ്ഞിട്ടില്ല. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം.
അമിത വേഗതയില്‍ വന്ന ആള്‍ട്ടോ കാര്‍ റോഡ് മുറിച്ചുകടക്കുകയായിരുന്നയാളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അബോധാവസ്ഥയിലായ ഇയാളെ ഓടിക്കൂടിയ നാട്ടുകാര്‍ ഒട്ടോ റിക്ഷയില്‍ കയറ്റി ഉടന്‍ തന്നെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ എത്തിച്ചു. വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.
അപകടത്തിന് ശേഷം നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords : Vidya Nagar, Accident, Kerala, Injured, Hospital, Car, Kasaragod.