വിദ്യാനഗര്‍-സീതാംഗോളി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങി
Nov 26, 2016, 10:02 IST
കാസര്‍കോട്: (www.kasargodvartha.com 26.11.2016) ഒടുവില്‍ ജനങ്ങളുടെ പ്രതിഷേധം ഫലം കണ്ടു. കഴിഞ്ഞ ഏഴ് വര്‍ഷത്തിലധികമായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന വിദ്യാനഗര്‍-സീതാംഗോളി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ആരംഭിച്ചത്.
റോഡ് നിര്‍മാണം എത്രയും പെട്ടെന്ന് തുടങ്ങണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ജനകീയ വികസന സമിതി തുടങ്ങിയ സംഘടനകളും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് പരാതി നല്‍കിയിരുന്നു. അന്തരാഷ്ട്ര നിലവാരത്തില്‍ ഇന്‍ഫ്ര സ്‌ട്രെക്ചര്‍ കമ്പനി കേരള ലിമിറ്റഡ് ആണ് സ്‌റ്റേറ്റ് റോഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്ടിന്റെ കീഴില്‍ റോഡ് നിര്‍മ്മാണം നടത്തുക.
കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലായി സ്ഥിതി ചെയ്യുന്ന സീതാംഗോളി റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുല്‍ റസാഖ് എന്നീ എംഎല്‍എമാരുടെ മേല്‍നോട്ടമുണ്ടാകും. അത് കൊണ്ട് തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അപാകതകളുണ്ടാവില്ലെന്നാണ് ജനങ്ങളുടെ വിശ്വാസം.
Keywords: kasaragod, Vidya Nagar, Seethangoli, Road, Construction, Minister, Letter, Vidyanagar-Seethangoli road construction started