'വിടുബി' ബോധവല്‍ക്കരണ കലാജാഥ
Mar 29, 2013, 16:43 IST
കാസര്‍കോട്: കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയും പാന്‍ടെക്കും സഹകരിച്ച് വിഴിഞ്ഞം മുതല്‍ ബേക്കല്‍ വരെ നടത്തിയ ബോധവല്‍ക്കരണ കലാജാഥ കാസര്‍കോട് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആറ് തീരദേശ കേന്ദ്രങ്ങളില്‍ പരിപാടി അവതരിപ്പിച്ചു.
മാവിലാകടപ്പുറത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ. സിന്ധു ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ പാണ്ട്യാല അധ്യക്ഷത വഹിച്ചു. തൈക്കടപ്പുറത്ത് മുനിസിപ്പല്‍ ചെയര്‍പേര്‍സണ്‍ വി. ഗൗരി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ സുധാകരന്‍ തയ്യില്‍ അധ്യക്ഷത വഹിച്ചു. അജാനൂര്‍ കടപ്പുറത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.പി. നസീമ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. എ ഹമീദ് ഹാജി അധ്യക്ഷനായി.
കുമ്പള പര്‍വാഡ് കടപ്പുറത്ത് പഞ്ചായത്ത് പ്രസിഡന്റ് റംല ഉദ്ഘാടനം ചെയ്തു. നെല്ലിക്കുന്ന് കടപ്പുറത്ത് എം.എല്‍.എ . എന്‍. എ. നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. സമാപന സ്ഥലമായ ബേക്കല്‍ ബീച്ചില്‍ ഉദുമ എം.എല്‍.എ. കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ഈ കേന്ദ്രങ്ങളിലെല്ലാം പാന്‍ടെക്ക് ഡയരക്ടര്‍ കൂക്കാനം റഹ്മാന്‍ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് പൗര്‍ണമി തിയേറ്റേര്‍സിന്റെ മാപ്പിള കലാമേള ആറ് കേന്ദ്രങ്ങളിലും അവതരിപ്പിക്കുകയുണ്ടായി എക്‌സിബിഷന്‍, പോസിറ്റീവ് സ്പീക്കിംഗ്, ലഘു ലേഖാവിതരണം പൊതു ജനങ്ങളുടെ സംശയ നിവാരണവും ഓരോ കേന്ദ്രങ്ങളിലും നടന്നു.
Keywords: Aids control society, Pantech, Edification, Rally, Vizhinjam, Bekal, Kookanam Rahman, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News