city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിജിലന്‍സ് കേസ്: വിശദീകരണവുമായി നഗരസഭ ഭരണസമിതി

കാസര്‍കോട്: (www.kasargodvartha.com 06.02.2017) നഗരസഭ നടപ്പിലാക്കിയ വനിത ഭവന പുനരുദ്ധാരണ പദ്ധതിയിലും ഭവന നിര്‍മ്മാണ പദ്ധതിയിലും ക്രമക്കേട് നടന്നുവെന്ന വിജിലന്‍സ് കേസിന് വിശദീകരണവുമായി നഗരസഭ ഭരണസമിതി.

പദ്ധതിയില്‍ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന് പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിക്കുകയും അന്വേഷനത്തിന്റെ ഭാഗമായി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുകയും ചെയ്ത സംഭവത്തെ ബിജെപി വിവാദമാക്കുന്നത് രാഷ്ട്രീയ പുകമറ സൃഷ്ടിക്കാനാണെന്നും ഇക്കാര്യത്തില്‍ യാതൊരു വിധ തിരിമറിയും അഴിമതിയും നടന്നിട്ടില്ലെന്നും ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹീം, വൈസ് ചെയര്‍മാന്‍ എല്‍ എ മഹ് മൂദ് ഹാജി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ എം അബ്ദുര്‍ റഹ് മാന്‍, അഡ്വ. വി എം മുനീര്‍ എന്നിവര്‍ പറഞ്ഞു.

വിജിലന്‍സ് കേസ്: വിശദീകരണവുമായി നഗരസഭ ഭരണസമിതി

വിജിലന്‍സിന് ഒരു പരാതി ലഭിച്ചാല്‍ കേസെടുത്ത് അന്വേഷിക്കണമെന്ന വിജിലന്‍സ് ഡയറക്ടരുടെ ഉത്തരവിന്റെറ അടിസ്ഥാനത്തിലാണ് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തതെന്നും നഗരസഭ വ്യക്തമാക്കി. വനിത ഭവന പുനരുദ്ധാരണ പദ്ധതിയില്‍ അനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിന് വിവിധ വാര്‍ഡുകളില്‍ നിന്നും ലഭിച്ച ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 79 പേരില്‍ 60 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ നല്‍കാന്‍ തീരുമാനിച്ചത്. ഇതില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് 42 ഗുണഭോക്താക്കള്‍ പദ്ധതി വിഹിതം കൈപ്പറ്റുകയും ബാക്കി വരുന്ന 18 പേര്‍ കൃത്യ സമയത്ത് ബന്ധപ്പെട്ട രേഖകളും മറ്റും ഹാജരാക്കാത്തതിനാല്‍ വെയിറ്റിംഗ് ലിസ്റ്റില്‍ നിന്നും ബാക്കിയുള്ളവരെ തെരഞ്ഞെടുക്കുകയുമായിരുന്നു.

അര്‍ഹരായ ഗുണഭോക്താക്കളെയാണ് വെയിറ്റിംഗ് ലിസ്റ്റില്‍ നിന്നും തെരഞ്ഞെടുത്തത്. ഇക്കാര്യത്തില്‍ യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കാതിരുന്ന ബിജെപി പെട്ടെന്ന് തിരിമറി ആരോപിച്ച് രംഗത്ത് വന്നതില്‍ ദുരൂഹതയുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് ആരോപിക്കുന്നത് അസംബന്ധമാണ്. സ്ഥലമുടമ നഗരസഭ സെക്രട്ടറിയുടെ പേരില്‍ സ്ഥലം 14 വര്‍ഷത്തേക്ക് പണയപ്പെടുത്തിയാണ് തുക കൈപ്പറ്റുന്നത്. തവണകളായാണ് ഈ തുക നല്‍കുന്നത്.

വീട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമുള്ള സാധന സാമഗ്രികളുടെ വില വര്‍ദ്ധനവും മറ്റും കാരണം തറ പ്രവൃത്തി പൂര്‍ത്തികരിക്കാന്‍ പോലും ഈ തുക തികയില്ലെന്ന് എല്ലാവര്‍ക്കുമറിയാം. പല കുടുംബങ്ങളും നിശ്ചിത അളവില്‍ പ്രവൃത്തി പൂര്‍ത്തികരിച്ച് ഒക്യുപന്‍സി സര്‍ട്ടിഫിക്കേറ്റ് സമ്പാദിച്ചിട്ടുണ്ട്. പിന്നീട് ഉദാരമതികളുടെയും, സന്നദ്ധ സംഘടനകളുടെയും സഹായത്തോടുകൂടി ഏതാനും ഗുണഭോക്താക്കളുടെ വീട് വിപുലീകരിച്ചതാണ് വലിയ കുറ്റമായി കണ്ടെത്തിയിട്ടുള്ളത്.

ആരെങ്കിലും തെറ്റ് ചെയ്തതായി കണ്ടെത്തിയാല്‍ അയാളെ സംരക്ഷിക്കുകയില്ല. ഇക്കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിയില്‍ പോകും. വ്യവസ്ഥാപിതമായ രീതിയില്‍ നിലവില്‍ വന്ന നഗരസഭ ഭരണ സമിതി നാടിന്റെ സമഗ്രവികസനത്തിന് വേണ്ടി ഒട്ടനവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരുമ്പോഴാണ് അനാവശ്യ വിവാദങ്ങള്‍ കുത്തി പൊക്കി നുണ പ്രചരണണങ്ങള്‍ നടത്തി വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനും ഭരണ സ്തംഭനം സൃഷ്ടിക്കാനും ചിലര്‍ ശ്രമിക്കുന്നതതെന്നും ഭരണസമിതി കുറ്റപ്പെടുത്തി.

2016-17 വര്‍ഷത്തെ പദ്ധതി നിര്‍വ്വഹണം ഫെബ്രുവരി മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തികരിക്കേണ്ടതിനാല്‍ പദ്ധതി നിര്‍വ്വഹണത്തിന് തടസ്സം നില്‍ക്കാതെ നഗരത്തിന്റെ സമഗ്ര വികസന പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ ബിജെപി തയ്യാറാകണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു.

Related News:

കാസര്‍കോട് നഗരസഭ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ലക്ഷങ്ങളുടെ അഴിമതിയെന്ന് ആരോപണം; വിജിലന്‍സ് രേഖകള്‍ പിടിച്ചെടുത്തു



Keywords:  Kerala, kasaragod, Kasaragod-Municipality, Vigilance-raid, Vigilance, case, Muslim-league, BJP, 


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia