'വികസനവും പരിസ്ഥിതിയും' സെമിനാര്‍ സംഘടിപ്പിച്ചു
Dec 25, 2012, 18:44 IST

പൂട്ടിക്കിടന്ന പല സ്ഥാപനങ്ങളും എല്‍.ഡി.എഫ് സര്‍ക്കാര്‍ മെച്ചപ്പെടുത്തി ലാഭത്തിലാക്കിയപ്പോള്‍ ഒന്നരവര്‍ഷത്തെ യു.ഡി.എഫ് ഭരണത്തില്‍ ഇവയെ തകര്‍ക്കാനാണ് ശ്രമിച്ചത്. രാജ്യത്ത് വികസനം കൊണ്ടുവരുമ്പോള്‍ അതില്‍ കൈയിട്ട് പണം വാരാനാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നത്. ലാഭത്തിലുള്ള പല സ്ഥാപനങ്ങളും നഷ്ടത്തിന്റെ പേരുപറഞ്ഞ് സ്വകാര്യ കുത്തകകള്‍ക്ക് കേന്ദ്ര ഭരണക്കാര്‍ പണയപ്പെടുത്തുകയാണ്- ചന്ദ്രന്‍പിള്ള പറഞ്ഞു.
സി.പി.എം ഏരിയാസെക്രട്ടറി കെ. വി. കുഞ്ഞിരാമന്‍ അധ്യക്ഷനായി. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ (ഉദുമ), കോഴിക്കോട് കേളുവേട്ടന്‍ പഠനഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ. ടി. കുഞ്ഞിക്കണ്ണന്‍, സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി ടി. കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി ടി. നാരായണന്‍ സ്വാഗതം പറഞ്ഞു.
Keywords: CITU, Seminar, Inauguration, K.Chandran Pillai, Uduma, Kasaragod, Kerala, Malayalam news, Development seminar conducted