വികലാംഗര്‍ക്കുള്ള പെട്ടിക്കടയുടെ പേരില്‍ അഴിമതി: വികലാംഗ സംഘടന
Apr 1, 2013, 17:12 IST
വികലാംഗര്‍ക്കുള്ള പെട്ടിക്കടയുടെ പേരില്‍ അഴിമതി: വികലാംഗ സംഘടന
കാസര്‍കോട്: വികലാംഗര്‍ക്ക് പെട്ടിക്കട അനുവദിക്കുന്നതില്‍ വ്യാപകമായ അഴിമതി നടക്കുകയാണെന്നും അതിനെകുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും കേരള സംസ്ഥാന വികലാംഗ സംഘടന ഐക്യമുന്നണി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ദേശീയ പുനരധിവാസ പദ്ധതിയായ എന്‍.പി.ആര്‍.പി.ഡിയുടെ മറവിലാണ് പെട്ടിക്കടയുടെ പേരില്‍ അഴിമതിക്ക് കളമൊരുങ്ങുന്നത്.
60 വികലാംഗര്‍ക്ക് പെട്ടിക്കട അനുവദിക്കുകവഴി 60 ശതമാനത്തോളം തുകയാണ് തിരുവന്തപുരം പാറ്റൂണ്‍ ഉപകരണ നിര്‍മാണ യൂണിറ്റ് മാനേജ്‌മെന്റ് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. ഒരു പെട്ടിക്കടയ്ക്ക് 81,000 രൂപയാണത്രെ ഈടാക്കുന്നത്. എന്നാല്‍ 40,000 രൂപയ്ക്ക് പെട്ടിക്കട തയാറാക്കി നല്‍കാന്‍ ആളുകള്‍ ഉണ്ടെന്നിരിക്കെയാണ് ഈ സ്ഥിതിയെന്നും അവര്‍ പറഞ്ഞു. ഇതിനുപുറമെ 250 രൂപ പ്രതിമാസം അടക്കുകയും വേണം. ജില്ലയില്‍ 150 ഓളം വികലാംഗര്‍ക്ക് പെട്ടിക്കട നല്‍കാനുള്ള ഫണ്ട് നിലവിലിരിക്കെയാണ് 60 പേര്‍ക്ക് മാത്രം പെട്ടിക്കട നല്‍കുന്നതെന്നും അവര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി, ധനകാര്യ മന്ത്രി, വ്യവസായ വകുപ്പ് മന്ത്രി എന്നിവര്‍ക്കും പരാതി നല്‍കും.
വികലാംഗര്‍ക്കുള്ള പദ്ധതികളുടെ പേരില്‍ നടക്കുന്ന അഴിമതി ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ 30 ലക്ഷത്തോളം വരുന്ന വികലാംഗരെയും അവരുടെ കുടുംബങ്ങളെയും പാടെ മറന്നുകൊണ്ടുള്ളതാണ് ഈയിടെ അവതരിപ്പിച്ച സംസ്ഥാന ബജറ്റെന്ന് സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ കെ. കുഞ്ഞബ്ദുല്ല കൊളവയല്‍, അബ്ദുല്ല കുണിയ, എ. ജലീല്‍ കല്ലങ്കൈ, എം.കെ. റിയാസ്, ജോസഫ് വടകര എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Press meet, Handicape, complaint, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.