വാഹനമിടിച്ച് പോലീസിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു
Jan 12, 2013, 17:34 IST
കാസര്‍കോട്: പോലീസിനെ വധിക്കാന്‍ ശ്രമിക്കുകയും പൊതു മുതല്‍ നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. ആരിക്കാടി ഓള്‍ഡ് റോഡിലെ മുഹമ്മദ് എന്ന ചിക്കണ്ണ മുഹമ്മദ് (42), കേളു ഗുഡയിലെ സന്തോഷ് (29) എന്നിവരെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) വെറുതെ വിട്ടത്.
2003 നവംബര്‍ 20ന് താളിപ്പടുപ്പിലാണ് കേസിനാസ്പദമായ സംഭവം. ചാരായക്കടത്തു വാഹനം പോലീസ് വാഹനത്തിലിടിച്ച് പോലീസുകാരനായ രാജീവിന് പരിക്കേല്‍ക്കുകയും വാഹനത്തിന് കേടുപാടുകള്‍ വരുത്തുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു വെന്ന് കാണിച്ച് കാസര്‍കോട് ടൗണ്‍ പോലീസാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.
ചാരായവുമായി കുമ്പള ഭാഗത്തു നിന്നും എത്തിയ കാര്‍ പോലീസ് ക്കൈകാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ കാര്‍ നിര്‍ത്താതെ പോലീസ് വാഹനത്തിലിടിച്ച് കടന്നുകളയുകയും ഇതിനിടയില്‍ മറ്റൊരു വാഹനത്തിലിടിച്ച് മറിയുകയും ചെയ്തു. കാറില്‍ നിന്നും 6,900 പാക്കറ്റ് ചാരായമാണ് പോലീസ് പിടികൂടിയത്.

Keywords: Court Order, Police, Murder-Attempt, Arikady, Case, Accuse, Vehicle, Injured, Kumbala, Kasaragod, Kerala, Kerala Vartha, Kerala News.