വാര്‍ഷിക പദ്ധതി: ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത് 88 ശതമാനം തുക
Apr 9, 2012, 16:00 IST

കാസര്‍കോട്: കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാര്‍ഷിക പദ്ധതിയുടെ 88 ശതമാനം തുക ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് മികച്ച പ്രകടനം കാഴ്ച വെച്ചു. മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ വിലയിരുത്തുമ്പോള്‍ പട്ടികജാതി വികസന ഫണ്ടിന്റെ 91 ശതമാനവും പട്ടികവര്‍ഗ വികസന ഫണ്ടിന്റെ 92 ശതമാനവും ജില്ലാ പഞ്ചായത്ത് ചെലവഴിച്ചിട്ടുണ്ട്. നഗരസഭകളില്‍ കാസര്‍കോട് ഒന്നാമതെത്തി. 94 ശതമാനം പദ്ധതി വിഹിതവും കാസര്‍കോട് നഗരസഭ ചെലവഴിച്ചു. കാഞ്ഞങ്ങാട് നഗരസഭ 79.6 ശതമാനവും നീലേശ്വരം നഗരസഭ 68 ശതമാനം തുകയും ചെലവാക്കി.
ബ്ളോക്ക് പഞ്ചായത്തുകളുടെ ഗണത്തില്‍ 96.3 ശതമാനം പദ്ധതി തുക വിനിയോഗിച്ച നീലേശ്വരം ബ്ളോക്ക് പഞ്ചായത്താണ് മുന്നില്‍. കാറഡുക്ക ബ്ളോക്ക് പഞ്ചായത്ത് 95.5 ശതമാനം തുക ചെലവിട്ട് രണ്ടാം സ്ഥാനത്തെത്തി. പരപ്പ ബ്ളോക്ക് പഞ്ചായത്ത് 91 ശതമാനം, കാസര്‍കോട് ബ്ളോക്ക് പഞ്ചായത്ത് 80.4 ശതമാനം, കാഞ്ഞങ്ങാട് ബ്ളോക്ക് പഞ്ചായത്ത് 85.7 ശതമാനം, മഞ്ചേശ്വരം ബ്ളോക്ക് പഞ്ചായത്ത് 67.3 ശതമാനം എന്നിങ്ങനെ പദ്ധതി തുക വിനിയോഗിച്ചു. ജില്ലയില്‍ ആറ് ബ്ളോക്ക് പഞ്ചായത്തുകള്‍ക്ക് ലഭ്യമായ 19.53 കോടി രൂപയില്‍ 16.6 കോടി രൂപയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചു. 495 പ്രോജക്ടുകളിലാണ് ഈ തുക വിനിയോഗിച്ചത്.
Keywords: kasaragod, Panchayath, fund