വായ്പയുടെ കുടിശ്ശിക പോക്കറ്റിലാക്കിയ സംഭവം; കാഷ്യറെ സസ്‌പെന്‍ഡ് ചെയ്തു
Dec 2, 2016, 12:00 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 02/12/2016) കാസര്‍കോട് പിന്നോക്ക വികസന കോര്‍പറേഷനില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കായി വായ്പയെടുത്ത് ബാങ്കിലടച്ച കുടിശ്ശിക പണം പോക്കറ്റിലാക്കിയ കാഷ്യറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ വെള്ളരിക്കുണ്ട് ശാഖയിലെ കാഷ്യര്‍ ഇരിട്ടി സ്വദേശി ചന്ദ്രനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ബാങ്ക് മാനേജര്‍ സാബു മാത്യുവിന്റെ പരാതിയില്‍ ചന്ദ്രനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
പിന്നോക്ക വികസന കോര്‍പറേഷനില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കായി വായ്പയെടുത്തവര്‍ നല്‍കിയിരുന്ന കുടിശ്ശിക പണം ബാങ്കില്‍ അടക്കാതെ പാസ്ബുക്കില്‍ മാത്രം രേഖപ്പെടുത്തി ചന്ദ്രന്‍ തട്ടിപ്പ് നടത്തുകയായിരുന്നു. കുടിശ്ശിക അടക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ച് വികസന കോര്‍പ്പറേഷനില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് രേഖാമൂലം അറിയിപ്പ് ലഭിച്ചതോടെ ഉപഭോക്താക്കള്‍ പരാതിയുമായി മാനേജരു മുമ്പാകെ എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
Related News:
ബാങ്കിലടച്ച വായ്പയുടെ കുടിശ്ശിക കാഷ്യര്‍ പോക്കറ്റിലാക്കി; തട്ടിപ്പ് പുറത്തായത് കുടിശ്ശിക അടക്കുന്നില്ലെന്ന നോട്ടീസ് ലഭിച്ചതോടെ, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Keywords: Kasaragod, Kerala, Vellarikundu, suspension, case, Investigation, Bank, Cheating, Bank Loans, Cheating: cashier suspended.