വാടകയ്ക്ക് വിളിച്ചുകൊണ്ടുപോയി ഓട്ടോഡ്രൈവറെ മര്‍ദ്ദിച്ചു
Sep 20, 2012, 11:53 IST
ബേഡകം: ഓട്ടോ വാടകയ്ക്ക് വിളിച്ചുകൊണ്ടുപോയി ഡ്രൈവറെ കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി.
സിഐടിയു പ്രവര്‍ത്തകനും കാഞ്ഞിരത്തിങ്കാല്‍ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറുമായ തോരോത്തെ വിനോദി(30)നെയാണ് കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകരായ ബേഡകം പള്ളിക്കാലിലെ ഷഹീര്‍, സിയാദ്, ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ ആക്രമിച്ചത്. പരിക്കേറ്റ വിനോദിനെ ബേഡഡുക്ക സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
വാടകയ്ക്ക് ഓട്ടോ പിടിച്ച് തോര്‍ക്കുളം ഭാഗത്തേക്ക് പോയ പ്രതികള്‍ ബേഡഡുക്ക ന്യൂ ജിഎല്‍പി സ്‌കൂള്‍ പരിസരത്ത് വെച്ച് വിനോദിനെ ആക്രമിക്കുകയായിരുന്നു. കാഞ്ഞിരത്തിങ്കാല്‍ പ്രദേശങ്ങളില്‍ സ്ഥിരമായി കുഴപ്പമുണ്ടാക്കുന്നവരാണ് പ്രതികളെന്ന് നാട്ടുകാര്‍ ആരോപിച്ചു. ബേഡകം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സിയാദ് തുടങ്ങിയ ആറുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സിഐടിയു പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (സിഐടിയു) നേതൃത്വത്തില്‍ കാഞ്ഞിരത്തിങ്കാലില്‍ പ്രകടനവും പൊതുയോഗവും നടത്തി.
യോഗത്തില്‍ ബാലകൃഷ്ണന്‍ അധ്യക്ഷനായി. ജയപുരം ദാമോദരന്‍, ടി മാധവന്‍, മധു തോരോത്ത്, ചെമ്പക്കാട് നാരായണന്‍, എം രാമകൃഷ്ണന്‍, കൃഷ്ണന്‍ മുന്നാട്, രാജേഷ് കുണ്ടംകുഴി, മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. രാജന്‍ സ്വാഗതം പറഞ്ഞു. സിഐടിയു പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവറെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്ത് കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിഐടിയു ബേഡകം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

Keywords: Auto Driver, IUML, UDF, Worker, Attacked, Bedakam, Kasaragod