വഴിതര്‍ക്കം: രണ്ട് പേര്‍ ആശുപത്രിയില്‍
Mar 29, 2012, 11:22 IST
കാസര്‍കോട്: വഴിതര്‍ക്കംമൂത്ത് അയല്‍വാസികള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേക്കല്‍ പരയങ്ങാനത്തെ മുഹമ്മദ്(56), ചൗക്കി കൊപ്പളത്തെ അബ്ദുല്‍ ഖാദര്‍(25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദിനെ മര്‍ദ്ദിച്ച സംഭവത്തില്‍ സെയ്ഫുദ്ദീന്‍, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കെതിരെയും അബ്ദുല്‍ ഖാദറിനെ മര്‍ദ്ദിച്ച സംഭവത്തില്‍ മുഹമ്മദ് പെരിയങ്ങാനം, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തു.
Keywords: kasaragod, Attack, Injured, hospital, Bekal: