വലിയപറമ്പില്‍ സമാധാനം നിലനിര്‍ത്താന്‍ സര്‍വ്വകക്ഷി ആഹ്വാനം
Aug 19, 2012, 12:12 IST
വലിയപറമ്പ: പടന്നക്കടപ്പുറത്ത് നടന്നുവരുന്ന ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട ഇക്കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ട സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ വലിയപറമ്പ പഞ്ചായത്ത് ഓഫീസില്‍ വിളിച്ച ചേര്‍ത്ത സര്‍വ്വ കക്ഷി യോഗം തീരുമാനിച്ചു.
വളരെ സമാധാന അന്തരീക്ഷത്തില്‍ ജീവിക്കുന്ന വലിയപറമ്പ പഞ്ചായത്തിലെ ജനങ്ങളെ ഭീതിയിലാക്കുന്ന ഇത്തരം സാമൂഹ്യ വിരുദ്ധരെ ഒറ്റപ്പെടുത്താനും യോഗം തീരുമാനിച്ചു. പെരുന്നാള്‍ ഓണം എന്നീ വിശേഷ ദിനങ്ങളില്‍ അന്യ പ്രദേശത്തു നിന്നും ഇവിടുത്തെ കടലോര മേഖലയില്‍ നടത്തുന്ന ബൈക്ക് റൈസിംഗ് നിരോധിക്കാനും ഇതിന്റെ ഭാഗമായി മാവിലാക്കടപ്പുറം പാലം സൈറ്റ് പന്ത്രണ്ടില്‍ സി.എച്ച് ബീച്ച് റോഡ്, പടന്നക്കടപ്പുറം എന്നിവിടങ്ങളില്‍ വിശേഷ ദിവസങ്ങളില്‍ പ്രത്യേക പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.സിന്ധു അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉസ്മാന്‍ പാണ്ട്യാല സ്വാഗതം ആശംസിച്ചു. നിലേശ്വരം സര്‍ക്കിള്‍ ഇസ്‌പെക്ടര്‍ സുനില്‍ കുമാര്‍, ചന്തേര എസ്.ഐ വിനീഷ് കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ.വി. ഗംഗാധകരന്‍, എം.കെ ഹമീദ് ഹാജി, സി.വി.കണ്ണന്‍, കെ.കെ.കുഞ്ഞബ്ദുളള, പി.പി.ഭരതന്‍, എം.അബ്ദുള്‍ സലാം, എം.ടി. ജബ്ബാര്‍, സി.നാരായണന്‍, എം.വി.ബാലന്‍ മാസ്റ്റര്‍. കെ.കെ.അഹമ്മദ് ഹാജി, പി.ശ്യാമള, എം.കെ.മുഹമ്മദ് കുഞ്ഞി ചര്‍ച്ചയില്‍ പങ്കെടുത്തു.

Keywords: All party meet, Peace, Valiyaparamba, Kasaragod