city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വര്‍ണാഭമായി നാടെങ്ങും സാംസ്‌കാരിക ഘോഷയാത്രയും സദസും

കാസര്‍കോട്: (www.kasargodvartha.com 24/08/2016) മനസില്‍ മതില്‍ തീര്‍ത്ത് മനുഷ്യനെ വിഭജിക്കുന്ന ജാതി - മത തീവ്രവാദ ചിന്തകള്‍ക്കെതിരെ പുതിയ സന്ദേശവുമായി നാടെങ്ങും സാംസ്‌കാരിക ഘോഷയാത്രകള്‍. ശ്രീനാരായണ ഗുരുവിന്റെ 'നമുക്ക് ജാതിയില്ലാ' വിളംബരത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് ഘോഷയാത്രകളും സാംസ്‌കാരിക സദസുകളും നടത്തിയത്. ജില്ലയില്‍ മൊത്തം 96 കേന്ദ്രത്തില്‍ സാംസ്‌കാരിക ഘോഷയാത്രയും പ്രഭാഷണവും നടത്തും.

ബുധനാഴ്ച 16 കേന്ദ്രത്തില്‍ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി. ചട്ടമ്പിസ്വാമികളുടെ ജന്മദിനമായ ബുധനാഴ്ച മുതല്‍ അയ്യങ്കാളിയുടെ ജന്മദിനമായ 28 വരെയാണ് പരിപാടി. സി പി എം പനയാല്‍ ലോക്കല്‍ കമ്മിറ്റി മൈലാട്ടി കേന്ദ്രീകരിച്ച് സാംസ്‌കാരിക ഘോഷയാത്രയും പെരിയാട്ടടുക്കത്ത് സാംസ്‌കാരിക സദസും നടത്തി. പഞ്ചാരിമേളം, മുത്തുക്കുടകള്‍, വിവിധ കലാപരിപാടികള്‍, നിശ്ചല ദൃശ്യങ്ങള്‍ തുടങ്ങിയ പരിപാടികളുമുണ്ടായി. എതിര്‍ദിശ മാസിക പത്രാധിപര്‍ പി കെ സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. പി മണിമോഹന്‍ അധ്യക്ഷനായി. ഏരിയാസെക്രട്ടറി ടി നാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, ഉസ്താദ് സുബൈര്‍ മൗലവി, കുന്നൂച്ചി കുഞ്ഞിരാമന്‍, എം കുമാരന്‍, ടി മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി അജയന്‍ പനയാല്‍ സ്വാഗതം പറഞ്ഞു. ശ്രുതി വാരിജാക്ഷനും സംഘവും മതസൗഹാര്‍ദ ഗാനമേളയും അവതരിപ്പിച്ചു.

പാക്കം ലോക്കല്‍ സാംസ്‌കാരിക സദസ് പാക്കത്ത് കവി സി എം വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി അധ്യക്ഷനായി. കെ കുഞ്ഞിരാമന്‍ എംഎല്‍എ, കെ വി ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. പി കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു. വള്ളിയോട് കേന്ദ്രീകരിച്ച് നടന്ന ഘോഷയാത്രയില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

ഇരിയണ്ണി ലോക്കല്‍ സാംസ്‌കാരിക സംഗമം സംഘടിപ്പിച്ചു. വിവിധ ക്ലബ്ബുകളുടെയും സാംസ്‌കാരിക സംഘടനകളുടെയും നിശ്ചലദൃശൃങ്ങള്‍ അരങ്ങേറി. നൂറുകണക്കിനാളുകള്‍ മുത്തുക്കുടകളുമായി അണിനിരന്നു. സാംസ്‌കാരിക സംഗമം ജില്ലാസെക്രട്ടറിയറ്റ് അംഗം കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ബി കെ നാരായണന്‍ അധ്യക്ഷനായി. ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. വി നാരായണന്‍, എം മാധവന്‍, പി ബാലകൃഷ്ണന്‍, കെ ശങ്കരന്‍, പി രവീന്ദ്രന്‍, വൈ ജനാര്‍ദനന്‍, വി ഗീത, വി രാഘവന്‍ എന്നിവര്‍ സംസാരിച്ചു. ബി എം പ്രദീപ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ചെമ്പക്കാട് നാടന്‍കലാ സംഘത്തിന്റെ നാടന്‍ കലാമേള അരങ്ങേറി.

തച്ചങ്ങാട് ലോക്കല്‍ സാംസ്‌കാരിക സദസ് വ്യാഴാഴ്ച വൈകിട്ട് നാലിന് തച്ചങ്ങാട് നടക്കും. രവി ഏഴോം ഉദ്ഘാടനം ചെയ്യും. കുന്നൂച്ചി കേന്ദ്രീകരിച്ച് ഘോഷയാത്ര ആരംഭിക്കും. നെക്രാജെ ലോക്കലില്‍ പൈക്കയില്‍നിന്ന് ബാലടുക്ക വരെ സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിച്ചു. സാംസ്‌കാരിക സദസ് ജില്ലാസെക്രട്ടറിയറ്റ് അംഗം സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ബി ആര്‍ ഗോപാലന്‍ അധ്യക്ഷനായി. ഏരിയാസെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ, എം രാമന്‍, എം കെ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പൈക്കം ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞു. പുതുക്കൈ ലോക്കല്‍ സാംസ്‌കാരിക ഘോഷയാത്ര വാഴുന്നോറടിയില്‍ നിന്നാരംഭിച്ച് ചേടിറോഡില്‍ സമാപിച്ചു. സാംസ്‌കാരിക സമ്മേളനം ജില്ലാകമ്മിറ്റി അംഗം വി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. എന്‍ വി രാജന്‍ അധ്യക്ഷനായി. പ്രകാശന്‍ കരിവെള്ളൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഏരിയാസെക്രട്ടറി പി നാരായണന്‍, ലോക്കല്‍ സെക്രട്ടറി എ ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.

വര്‍ണാഭമായി നാടെങ്ങും സാംസ്‌കാരിക ഘോഷയാത്രയും സദസും

Keywords : CPM, Celebration, Programme, Inauguration, Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia