city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വര്‍ഗീയ ധ്രുവീകരണം തടയണം: വിസ്ഡം കോണ്‍ഫറന്‍സ്

കാസര്‍കോട്: (www.kasargodvartha.com 10.09.2014) മതാധ്യാപനങ്ങളെ ദുര്‍വ്യാഖ്യാനിച്ച് സന്ദര്‍ഭങ്ങളില്‍നിന്ന് അടര്‍ത്തിയെടുത്ത് ദുരുപയോഗം ചെയ്തും, ബോധപൂര്‍വം വൈകാരികത സൃഷ്ടിച്ചും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങളെ മതവിശ്വാസികള്‍ തിരിച്ചറിയണമെന്ന് വിസ്ഡം കോണ്‍ഫറന്‍സ്.

അതത് സമുദായങ്ങളില്‍നിന്നുള്ള വര്‍ഗീയ തീവ്രവാദ പ്രവണതകളെ ബന്ധപ്പെട്ട മതപണ്ഡിതന്മാര്‍ തന്നെ വെറുക്കുന്ന അവസ്ഥ സംജാദമാകണം. ഭൂരിപക്ഷ - ന്യൂനപക്ഷ  മതവിഭാഗങ്ങളെ തങ്ങളുടെ സ്വാര്‍ത്ഥ - രാഷ്ട്രീയ  ലക്ഷ്യങ്ങള്‍ക്ക്  വേണ്ടി ദുരുപയോഗം ചെയ്യുന്നത് ജനാതിപത്യ സംവിധാനങ്ങളുടെ ആരോഗ്യകരമായ നിലനില്‍പ്പിനെ സാരമായി ബാധിക്കുന്നതായും സമ്മേളനത്തില്‍ പ്രസംഗിച്ചവര്‍ അഭിപ്രായപ്പെട്ടു.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും തീവ്രവാദ ചിന്തകള്‍ക്കുമെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി  കാസര്‍കോട് സംഘടിപ്പിച്ച വിസ്ഡം എന്‍ലൈറ്റ്‌നിങ് കോണ്‍ഫറന്‍സിന്റെ ഭാഗമായി പതിനായിരത്തോളം വീടുകളില്‍ സൗഹൃദ ഹസ്തം ലഘുലേഖകളും സീഡികളും പ്രവര്‍ത്തകര്‍ വിതരണം ചെയ്തു.

വിസ്ഡം എന്‍ലൈറ്റനിങ്ങ് കോണ്‍ഫറന്‍സ് എം.എസ്.എം സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി. നസീഫ് ഉദ്ഘാടനം ചെയ്തു. ദഅ്‌വ സമിതി ചെയര്‍മാന്‍ എം.മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഷാര്‍ജ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് ഹുസൈന്‍ സലഫി മുഖ്യ പ്രഭാഷണം നടത്തി. വിസ്ഡം കണ്‍വീനര്‍ സി.പി. സലീം, കെ. അഹമ്മദ് താജുദ്ദീന്‍ സ്വലാഹി, ഹസന്‍ അന്‍സാരി, സവാദ് സലഫി, കെ.ടി. സിറാജ് എന്നിവര്‍ സംസാരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

വര്‍ഗീയ ധ്രുവീകരണം തടയണം: വിസ്ഡം കോണ്‍ഫറന്‍സ്

Keywords : Kasaragod, Chalanam, Programme, Conference, Inauguration, MSM, State President, P.P Naseef. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia