വധശ്രമക്കേസ്: വിദ്യാര്‍ത്ഥികളെ മോചിപ്പിച്ചില്ലെങ്കില്‍ എം.എസ്.എഫ്. കമ്മിറ്റി പിരിച്ചു വിടും
Mar 26, 2012, 11:30 IST
കാസര്‍കോട്: എസ്.എഫ്.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചക്കേസില്‍ റിമാന്റിലായ മൂന്ന് വിദ്യാര്‍ത്ഥികളെ മോചിപ്പിക്കാനുള്ള നടപടികള്‍ നേതൃത്വം സ്വീകരിച്ചില്ലെങ്കില്‍ ഗവ. കോളേജിലെ എം.എസ്.എഫ് കമ്മിറ്റി പിരിച്ചുവിടുമെന്ന് യൂണിറ്റ് സെക്രട്ടറി ഉമര്‍ ആദൂര്‍ മുന്നറിയിപ്പ് നല്‍കി. ഇത് കാണിച്ച് എം.എസ്.എഫ് ജില്ലാ കമ്മിറ്റിക്ക് കത്ത് നല്‍കി. കാലകാലങ്ങളായി നേതൃത്വത്തില്‍ നിന്നും പോലീസില്‍ നിന്നും എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് നീതി ലഭിക്കാറില്ലെന്നും കോളേജ് യൂണിറ്റ് കമ്മിറ്റി ആരോപിച്ചു.
Keywords: kasaragod, MSF, Murder-attempt