ലോക സാക്ഷരതാദിനം ആചരിച്ചു
Sep 9, 2012, 15:23 IST
ബേക്കല്‍: ലോക സാക്ഷരതാദിനം ബേക്കല്‍ ഗവ.ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ ആചരിച്ചു. കുട്ടികള്‍ വിവിധ ഭാഷകളെ പ്രതിനിധീകരിച്ച് അക്ഷരദീപം കൊളുത്തി.
സാക്ഷരതാ പ്രതിജ്ഞയ്ക്കുശേഷം കുട്ടികളുടെ ഗായകസംഘം സാക്ഷരതാഗാനങ്ങള് ആലപിച്ചു. ചടങ്ങില്‍ സീനിയര്‍ അസിസ്റ്റന്റ് എച്ച്.പാണ്ഡുരംഗ അധ്യക്ഷത വഹിച്ചു. എം. പ്രതാപന്, കെ.വി.രമേശന്, കെ.വി.കൃഷ്ണന്, സി.കെ.വേണു, സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Saksharatha Day, Celebration, Bekal, Govt.Fisheries HSS, Kasaragod