ലൈറ്റ് ആന്റ് സൗണ്ട് ജീവനക്കാരനെ ബൈക്കിലെത്തിയ ഗുണ്ടാസംഘം മര്‍ദ്ദിച്ചു
Mar 30, 2012, 12:40 IST
കാസര്‍കോട്: ലൈറ്റ് ആന്റ് സൗണ്ട് ജീവനക്കാരനെ ബൈക്കിലെത്തിയ ഗുണ്ടാ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. കാസര്‍കോട്ടെ പഞ്ചമി ലൈറ്റ് ആന്റ് സൗണ്ട് ജീവനക്കാരന്‍ നുള്ളിപ്പാടി ചെന്നിക്കരയിലെ ശ്രീധരന്റെ മകന്‍ മണിയെയാണ്(35) ക്രൂരമായി മര്‍ദ്ദിച്ചത്. പരിക്കേറ്റ മണിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദ്യാനഗര്‍ ഇസത്ത്‌നഗറിലെ ഒരു വീട്ടില്‍ വിവാഹ പരിപാടിക്ക് ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപിക്കുമ്പോള്‍ ബൈക്കിലെത്തിയ മൂന്നുപേരും സ്ഥലത്തുണ്ടായിരുന്ന മറ്റു രണ്ടു പേരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനുള്ള കാരണം അറിയില്ലെന്ന് ആശുപത്രിയില്‍ കഴിയുന്ന മണി പറഞ്ഞു.

Keywords: Kasaragod, Assault, Bike