ലീഗ് പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തീവെച്ച് നശിപ്പിച്ചു
May 13, 2017, 13:06 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.05.2017) വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തീവെച്ചു നശിപ്പിച്ചു. ആറങ്ങാടി നിലാങ്കരയിലെ മുഹമ്മദ് സാലിയുടെ മകനും മുസ്‌ലീം ലീഗ് പ്രവര്‍ത്തകനുമായ പ്രവാസി ഷാക്കിറിന്റെ കെ എല്‍ 60 ബി 9453 നമ്പര്‍ മോട്ടോര്‍ ബൈക്കാണ് ശനിയാഴ്ച പുലര്‍ച്ചെ അഞ്ജാതര്‍ തീ വെച്ച് നശിപ്പിച്ചത്.
തീപിടുത്തത്തില്‍ വീടിന്റെ വൈദ്യുതി മെയിന്‍ സ്വിച്ചു ബോര്‍ഡ് കത്തി നശിക്കുകയും ജനല്‍ഗ്ലാസുകള്‍ പൊട്ടി വീടിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. സംഭവം സംബന്ധിച്ച് ഷാക്കിര്‍ കണ്ടാലറിയാവുന്ന നാല് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Muslim League, Bike, Burnt, Fire, Police, Case, House, Electricity.