city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലഹരിക്കെതിരെ സന്ദേശവുമായി ചിത്രലഹരി

ഉപ്പള: (www.kasargodvartha.com 06.04.2018) മഞ്ചേശ്വരം ജനമൈത്രി പോലീസിന്റെയും സന്നദ്ധ സംഘടനാ ക്ലബുകളുടെയും ആഭിമുഖ്യത്തില്‍ മണ്ണംകുഴി ബിച്ചു ബോയ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ ഹാജി ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മണ്ണംകുഴി സ്റ്റേഡിയത്തില്‍ ലഹരി വിപത്തിനെതിരെ ചിത്രലഹരി സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ കെ. ജീവന്‍ ബാബു ഐ.എ.എസ് ചിത്രലഹരി ഉദ്ഘാടനം ചെയ്തു.

ലോക പ്രശസ്ത മൗത് പൈന്റര്‍ കുഞ്ഞിമംഗലം ഗണേഷ് കുമാര്‍ മുഖ്യ അഥിതിയായിരുന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വൊര്‍ക്കാടി അധ്യക്ഷത വഹിച്ചു. കോസ്റ്റല്‍ പോലീസ് സി.ഐ അജി ജി നാഥ്, എസ് ഐമാരായ പി പ്രമോദ്, കെ .വി രവീന്ദ്രന്‍, ബിജു പ്രകാശ്, വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍ ജി രാഘുനാഥന്‍, യുവകവി വിനോദ് കുമാര്‍ പെരുമ്പള, മംഗല്‍പ്പാടി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.എം മുസ്തഫ, അബ്ദുല്‍ ജബ്ബാര്‍ പള്ളം, ജനമൈത്രി സി ആര്‍ ഒ ശശിധരന്‍, ഹനീഫ് ഉമ്മന്‍ഗ എന്നിവര്‍ സംസാരിച്ചു.

ലഹരിക്കെതിരെ സന്ദേശവുമായി ചിത്രലഹരി

സംസ്ഥാന യുവക്ഷേമ ബോര്‍ഡ് മംഗല്‍പാടി പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ ഗോള്‍ഡന്‍ അബ്ദുല്‍ റഹ്മാന്‍ സ്വാഗതവും ബിച്ചു ബോയ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറി അസര്‍ മണ്ണംകുഴി നന്ദിയും പറഞ്ഞു.

പ്രശസ്ത ചിത്ര കലാകാരന്മാരായ ഇ വി അശോകന്‍, നാരായണന്‍ മാസ്റ്റര്‍, ബാബു മേക്കാടന്‍, സുരേഷ് എം മഞ്ഞളപ്പാറ, ശിവന്‍ കൈലാസ്, മോഹന്‍ ചന്ദ്രന്‍, കെ ആര്‍ സി തായന്നൂര്‍, വിനോദ് അമ്പലത്തറ, ശിശുബാലന്‍ മായിച എന്നിവര്‍ ചിത്രാലഹരിയില്‍ ലഹരിക്കെതിരെ ചിത്രം വരച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, District Collector, Inauguration, Uppala, Manjeshwaram, Anti-Drug, Drawing Fest, Top headline., Campaign Against Drugs

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia