ലഹരിക്കെതിരെ വനിതാ ജാഗരണം സംഘടിപ്പിച്ചു
Jan 10, 2015, 11:00 IST
ചെമ്മനാട്: (www.kasargodvartha.com 10/01/2015) ഒരു നാടിനെ എങ്ങിനെ ലഹരി വിമുക്തമാക്കാമെന്ന പ്രമേയത്തില്‍ ചെമ്മനാട് ജമാഅത്ത് വൈ.എം.എം.എ കമ്മിറ്റി നടത്തുന്ന ജനജാഗ്രതാ സദസിന്റെ രണ്ടാം ഘട്ടമായി വനിതാ ജാഗരണം സംഘടിപ്പിച്ചു. ലഹരിക്കെതിരെ ജനകീയ പ്രതിരോധം അനിവാര്യമാണെന്ന് വനിതാ ജാഗരണം ആവശ്യപ്പെട്ടു.
സുരക്ഷിതമായ കുടുംബ വ്യവസ്ഥയക്ക് ലഹരി തടസമാവുന്നതായും സമൂഹത്തില്‍ നിന്നും ലഹരിയെ ഇല്ലാതാക്കാന്‍ സ്ത്രീകള്‍ രംഗത്തിറങ്ങിയാല്‍ സാധിക്കുമെന്നും കൂട്ടായ്മ അഭിപ്രായപ്പെട്ടു. ചെമ്മനാട് വൈഎംഎംഎ ഹാളില്‍ നടന്ന പരിപാടി ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് ആഇശ സഹദുല്ല ഉദ്ഘാടനം ചെയ്തു.
ഡോ. ഷഫ്‌ന മൊയ്തു അധ്യക്ഷത വഹിച്ചു. ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് വളണ്ടിയര്‍ ടി ഗോപിക വിഷയം അവതരിപ്പിച്ചു. രഞ്ജിനി ടീച്ചര്‍, അശിത, സുഷ്മ എന്നിവര്‍ സംസാരിച്ചു. ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സാലിമ്മ ജോസഫ് സ്വാഗതവും മിനി ടീച്ചര്‍ നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Chemnad, Anti Drugs.