city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'റോഡുകളില്‍ അപകടം വരുത്തുന്ന അശാസ്ത്രീയ നിര്‍മിതികള്‍ നീക്കം ചെയ്യണം'

കാസര്‍കോട്: (www.kasargodvartha.com 25/04/2015) ജില്ലയില്‍ ദേശീയ പാതയിലും പൊതുമരാമത്ത് റോഡുകളിലും അപകടത്തിനിടയാക്കുന്ന അശാസ്ത്രീയ ഹമ്പുകള്‍ നീക്കം ചെയ്യണമെന്നും റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും ജില്ലാ വികസനസമിതി യോഗത്തില്‍ ജനപ്രതിനിധികള്‍ നിര്‍ദ്ദേശിച്ചു.
ചിലയിടങ്ങളില്‍ പൊതുമരാമത്ത്  റോഡുകളില്‍  തദ്ദേശവാസികള്‍ തന്നെ നിര്‍മ്മിക്കുന്ന  അശാസ്ത്രീയ ഹമ്പുകള്‍ അപകടം ക്ഷണിച്ചുവരുത്തുകയാണ്.  മാനദണ്ഡങ്ങള്‍ പാലിക്കാത്ത  ഹമ്പുകളും  ഡിപുകളും  നീക്കം ചെയ്യാന്‍  നടപടിയെടുക്കണമെന്ന്  ജനപ്രതിനിധികള്‍ നിര്‍ദ്ദേശിച്ചു.

'റോഡുകളില്‍ അപകടം വരുത്തുന്ന അശാസ്ത്രീയ നിര്‍മിതികള്‍ നീക്കം ചെയ്യണം'കാഞ്ഞങ്ങാട്-മാവുങ്കാല്‍ റോഡില്‍ കിഴക്കുംകര, നാലാം മൈല്‍- തെക്കില്‍ റോഡ്,  ഒടയഞ്ചാല്‍- വെളളരിക്കുണ്ട് റോഡില്‍   നായിക്കയം വളവ്, എന്നിവിടങ്ങളില്‍ ദേശീയപാതയില്‍ ബേവിഞ്ച വളവിലും തെക്കില്‍പാലത്തിലും ഞാണങ്കൈ വളവിലും അപകടസാധ്യതയേറുന്നു. റോഡുകളിലെ  ഇത്തരത്തിലുളള  അശാസ്ത്രീയ നിര്‍മ്മിതികള്‍ നീക്കണമെന്ന് ജനപ്രതിനിധികള്‍ നിര്‍ദ്ദേശിച്ചു. മീന്‍കൊണ്ടുപോകുന്ന വണ്ടികള്‍ മലിനജലം റോഡില്‍ ഒഴുക്കുന്നത് കര്‍ശനമായി തടയണം. സി പി സി ആര്‍ ഐ ക്കു സമീപം ഈ മലിനജലം  ഒഴുക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റോഡ് അപകടങ്ങള്‍ക്ക് മീന്‍കൊണ്ടുപോകുന്ന വണ്ടികള്‍ മലിനജലം റോഡില്‍ ഒഴുക്കുന്നതും കാരണമാകുന്നുവെന്ന് യോഗം ചൂണ്ടികാട്ടി. കാസര്‍കോട് കറന്തക്കാട് ദേശീയ പാതക്ക് സമീപം രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് തടയണം. പൊതുമരാമത്ത് വകുപ്പ് ബദിയടുക്ക-പെര്‍ള-പുത്തൂര്‍ റോഡില്‍ കാടമനയില്‍  നിര്‍മ്മിച്ച കല്‍വര്‍ട്ട് ഭിത്തി നിലംപൊത്തിയതിനെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശിച്ചു.

കാസര്‍കോട് നഗരസഭയിലെ മാലിന്യം  സംസ്‌ക്കരിക്കുന്നതിന് ഇന്‍സിനേറ്റര്‍  സ്ഥാപിക്കുന്നതിനെതിരായി പരിസ്ഥിതി സംഘടനകള്‍ സമര്‍പ്പിച്ച നിവേദനം യോഗം ചര്‍ച്ച ചെയ്തു. മാടക്കാല്‍ തൂക്കുപാലത്തിന്റെ പുനര്‍നിര്‍മ്മാണം മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി കരുതല്‍2015ല്‍ പൊതുപ്രശ്‌നമായി  അവതരിപ്പിക്കാനും തീരുമാനിച്ചു. തകര്‍ന്ന മാടക്കല്‍  തൂക്കുപാലത്തിന്റെ അവശിഷ്ടങ്ങള്‍ മെയ് 10നകം  നീക്കം ചെയ്യുമെന്ന്  കെല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കാഞ്ഞങ്ങാട് സബ് രജിസ്‌ട്രേഷന്‍ ഓഫീസിന്റെ അറ്റകുറ്റപണികള്‍  കാലവര്‍ഷത്തിനുമുമ്പ് തീര്‍ക്കണമെന്നും നിര്‍ദ്ദേശിച്ചു.  രാജപുരം കെഎസ്ഇബി ഓഫീസ് നിര്‍മ്മാണത്തിന്  വില്ലേജ് ഓഫീസിന് സമീപം ഭൂമി ലഭ്യമാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പട്ടികജാതി വികസനവകുപ്പിന്റെ  സ്വയം പര്യാപ്തതാ ഗ്രാമം പദ്ധതിയില്‍ കാസര്‍കോട് എംഎല്‍എ യുടെ നിര്‍ദ്ദേശപ്രകാരം തെരഞ്ഞെടുത്ത അമേയ കോളനിയുടെ പ്രവര്‍ത്തികള്‍ ത്വരിതപ്പെടുത്താനും നിര്‍ദ്ദേശം നല്‍കി.

കാസര്‍കോട് പട്ടണത്തില്‍ കെഎസ്ഇബി സ്ഥാപിച്ച ഭൂഗര്‍ഭകേബിളുകള്‍ കമ്മീഷന്‍ ചെയ്യുന്നതിന് മുന്നോടിയായി  ബിഎസ്എന്‍എല്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്‌കാനിംഗ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിവരികയാണെന്നും പരിശോധന പൂര്‍ത്തിയായാല്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും  യോഗത്തില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാസര്‍കോട് നഗരത്തിന് വൈദ്യുതി ലഭ്യമാക്കുന്നതിന് സ്ഥാപിക്കുന്ന 33കെവി സബ് സ്റ്റേഷന്റെ നിര്‍മ്മാണം ഈ വര്‍ഷം പൂര്‍ത്തിയാക്കും.

സ്വന്തം സ്ഥലത്ത് നിന്നും മണലെടുക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ള ജില്ലാതല സമിതി സര്‍ക്കാര്‍ നോമിനികളെ നിയമിച്ചാല്‍ ഉടന്‍ രൂപീകരിക്കുമെന്നും യോഗത്തില്‍ കളക്ടര്‍ അറിയിച്ചു. മടിക്കൈ കുടിവെളള പദ്ധതിക്കാവശ്യമായ ഭൂമി ലഭ്യമാക്കാനും തീരുമാനിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ മണ്ണെണ്ണ വിഹിതം ലഭ്യമാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എ മാരായ എന്‍.എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍ (ഉദുമ), ഇ. ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത്  പ്രസിഡണ്ട് പി.പി ശ്യാമളാദേവി, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍  ടി.ഇ അബ്ദുളള, എഡിഎം എച്ച് ദിനേശന്‍, ആര്‍ഡിഒ എന്‍. ദേവീദാസ് എന്നിവരും വിവിധ വകുപ്പുകളുടെ  ജില്ലാതല ഉദ്യോഗസ്ഥരും സംബന്ധിച്ചു. ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ കെ. ഗിരീഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പദ്ധതി നിര്‍വ്വഹണത്തില്‍ സംസ്ഥാനത്ത്  ഒന്നാം സ്ഥാനത്തെത്തിയ ജില്ലാ പഞ്ചായത്തിനെയും  മികച്ച പ്രകടനം കാഴ്ച വെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ജില്ലാ വികസന സമിതി യോഗം അഭിനന്ദിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Accident, Kasaragod, Kerala, Road, Action. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia