റേഷന്‍ സാധനങ്ങള്‍ ലഭിക്കും
Apr 20, 2012, 20:03 IST
കാസര്‍കോട്: നീലേശ്വരം എഫ്.സി.ഐ ഡിപ്പോവില്‍ തൊഴില്‍ പ്രശ്‌നം മൂലം അരിവിട്ടെടുക്കുന്നതിന് തടസ്സം നേരിടുന്നുവെങ്കിലും ഈ മാസത്തെ വിവിധ പദ്ധതി പ്രകാരമുള്ള റേഷന്‍ സാധനങ്ങള്‍ കാര്‍ഡുടമകള്‍ക്ക് ലഭിക്കുന്നതാണ്. ഓരോ കാര്‍ഡ് ഉടമകള്‍ക്ക് അനുവദിക്കപ്പെട്ട റേഷന്‍ വിഹിതം ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. റേഷന്‍ വിഹിതം ലഭിക്കുന്ന കാര്യത്തില്‍ കാര്‍ഡുടമകള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Keywords: Kasaragod, Ration shop