റെസ്റ്റോറന്റിനു മുന്നില്‍ യുവാവിന് വെട്ടേറ്റു
Jun 10, 2013, 00:31 IST
കാസര്‍കോട്: നഗരത്തിലെ ഹോട്ടലിനു മുന്നില്‍വെച്ച് യുവാവിനെ ഒരു സംഘം വെട്ടിപ്പരിക്കേല്‍പിച്ചു. എം.ജി റോഡിലെ ജ്യൂസ് മഹല്‍ ഫാസ്റ്റ് ഫുഡ് റെസ്‌റ്റോറന്റിനു മുന്നില്‍ ഞായറാഴ്ച രാത്രി 10.15 മണിയോടെയാണ് സംഭവം. നുള്ളിപ്പാടി തളങ്കര കോമ്പൗണ്ടിലെ ഹുസൈന്റെ മകനും പെയിന്റിംഗ് തൊഴിലാളിയുമായ എച്ച്. കബീറിനെ(22) യാണ് അജ്ഞാത സംഘം വെട്ടിപരിക്കേല്‍പിച്ചത്. ഗുരുതരമായി പരിക്കേറ്റ കബീറിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കബീറും ബന്ധു സത്താറും ജ്യൂസ് മഹലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. പരിസരത്ത് മദ്യപസംഘം ബഹളംവെച്ചതിനെ തുടര്‍ന്ന് ഇവര്‍ ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാതെ പാര്‍സല്‍ വാങ്ങുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ പുറപ്പെടാനിരിക്കുമ്പോഴാണ് വടിവാളുപയോഗിച്ച് കബീറിനെ വെട്ടിയത്. മുഖത്തും തോളിനുമാണ് വെട്ടേറ്റത്. പരിക്കേറ്റ് നിലത്തുവീണ കബീറിനെ സത്താറും റെസ്‌റ്റോറന്റിലുണ്ടായവരും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അക്രമികള്‍ ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവ സ്ഥലത്ത് കാസര്‍കോട് ഡി.വൈ.എസ്.പി മോഹന ചന്ദ്രന്‍, സി.ഐ. സി.കെ. സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
കാസര്‍കോട്ട് അടിക്കടി തലപൊക്കിയിരുന്ന സംഘര്‍ഷങ്ങള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഭരണകൂടത്തിന്റെയും പോലീസിന്റെയും ശക്തമായ ഇടപെടല്‍ മൂലം നിയന്ത്രണവിധേയമായിരുന്നു. ഇതിനിടയിലാണ് വീണ്ടും അക്രമം അരങ്ങേറിയത്.
കബീറും ബന്ധു സത്താറും ജ്യൂസ് മഹലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. പരിസരത്ത് മദ്യപസംഘം ബഹളംവെച്ചതിനെ തുടര്‍ന്ന് ഇവര്‍ ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാതെ പാര്‍സല്‍ വാങ്ങുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ പുറപ്പെടാനിരിക്കുമ്പോഴാണ് വടിവാളുപയോഗിച്ച് കബീറിനെ വെട്ടിയത്. മുഖത്തും തോളിനുമാണ് വെട്ടേറ്റത്. പരിക്കേറ്റ് നിലത്തുവീണ കബീറിനെ സത്താറും റെസ്‌റ്റോറന്റിലുണ്ടായവരും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അക്രമികള്‍ ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവ സ്ഥലത്ത് കാസര്‍കോട് ഡി.വൈ.എസ്.പി മോഹന ചന്ദ്രന്‍, സി.ഐ. സി.കെ. സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
![]() |
Kabeer |
Keywords: Kerala, Kasaragod, Attack, police, man, hospital, Kabeer, Sathar, Hotel, restaurant, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.