റെയില്‍പാളത്തിന് സമീപം പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവിനെ പോലീസ് ആശുപത്രിയിലെത്തിച്ചു
Sep 25, 2017, 20:26 IST
കുമ്പള: (www.kasargodvartha.com 25.09.2017) റെയില്‍പാളത്തിന് സമീപം പരിക്കേറ്റ നിലയില്‍ കാണപ്പെട്ട യുവാവിനെ പോലീസ് ആശുപത്രിയിലെത്തിച്ചു. കാഞ്ഞങ്ങാട് കുശാല്‍നഗറിലെ അബ്ദുല്ലയുടെ മകന്‍ ഹാഷിമിനെ (37)യാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കുമ്പള റെയില്‍വെ സ്റ്റേഷന് സമീപം റെയില്‍പാളത്തിന് സമീപം പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.
റെയില്‍വെ അധികൃതര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പോലീസ് ഹാഷിമിനെ കുമ്പള സഹകരണാശുപത്രിയിലെത്തിക്കുകയായിരുന്നു. യുവാവിനെ പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. ഹാഷിമിന് എങ്ങനെയാണ് പരിക്കേറ്റതെന്ന് വ്യക്തമായിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, hospital, Youth, Injured, Youth hospitalized
Keywords: Kasaragod, Kerala, news, Police, hospital, Youth, Injured, Youth hospitalized