റിക്ഷയില്‍ മറന്ന 8 പവന് സ്വര്‍ണം തിരിച്ചുനല്‍കി ഓട്ടോ ഡ്രൈവര്‍ സത്യസന്ധത കാട്ടി
Oct 28, 2012, 12:27 IST
കാസര്‍കോട്: ഓട്ടോ റിക്ഷയില്‍ മറന്നുവെച്ച എട്ട് പവന് സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് ഉടമയ്ക്ക് തിരിച്ചുനല്‍കി ഓട്ടോഡ്രൈവര്‍ സത്യസന്ധത കാട്ടി. നഗരത്തിലെ ഓട്ടോ ഡ്രൈവറും കുഡ്ലുവിലെ ഗോപാലന്റെ മകനുമായ സുഗുണനാണ് മാതൃകയായത്. കസബ കടപ്പുറത്തെ വിനീഷിന്റെ ഭാര്യ സുനിതയുടെതായിരുന്നു സ്വര്‍ണം.
ശനിയാഴ്ച ഉച്ചയ്ക്ക് കോഴിക്കോട്ടുള്ള ഭര്‍ത്താവിന്റെ അടുത്തെത്താന്‍ ഓട്ടോയില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് സുനിതയുടെ ബാഗ് റിക്ഷിയില്വെച്ച് മറന്നത്. റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് സുനിതയ്ക്ക് ബാഗ് റിക്ഷയില്‍ മറന്നകാര്യം ഓര്മ വന്നത്. തുടര്‍ന്ന് ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അതിനിടെ രാത്രിയോടെ സുഗുണന് സുനിതയുടെ വീട്ടിലെത്തി സ്വര്‍ണം ലഭിച്ചകാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍വെച്ച് എസ്.ഐ. ബിജുലാല്‍ ബാഗ് സുനിതക്ക് കൈമാറുകയും ചെയ്തു.

Keywords: Kasaragod, Auto Driver, Police Station, Gold, Kerala, Kudlu, Malayalam News