റമസാന്‍ പ്രഭാഷണ പരമ്പരയക്ക് തുടക്കമായി
Aug 7, 2012, 01:00 IST
![]() |
എസ്.വൈ.എസ് റസമസാന്‍ പ്രഭാഷണ പരമ്പര സമസ്ത കേന്ദ്ര മുശാവറാംഗം ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു. |
തിങ്കളാഴ്ച രാവിലെ സമസ്ത കേന്ദ്ര മുശാവറാംഗം ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍ ഉദ്ഘാടനം പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റിക്കോല്‍, പി.എ അശ്‌റഫലി, അസീസ് കടപ്പുറം, തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതം പറഞ്ഞു.
ഞായറാഴ്ച തളങ്കര മാലിക് ദീനാര്‍ മഖാമില്‍ സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴിയുടെ നേതൃത്വത്തില്‍ സമൂഹ സയിറാത്തിനു ശേഷമാണ് നൂറു കണക്കിനാളുകളുടെ സാന്നിദ്ധ്യത്തില്‍ നഗരിയില്‍ പതാക ഉയര്‍ന്നത്. സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ പതാക ഉയര്‍ത്തി.
സയ്യിദ് അശ്‌റഫ് തങ്ങള്‍ മുട്ടത്തൊടി, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ജബ്ബാര്‍ ഹാജി നുള്ളിപ്പാടി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദു റഹ്മാന്‍, സുലൈമാന്‍ ഹാജി തുരുത്തി, ശംസുദ്ദീന്‍ പുതിയപുര, അബൂബക്കര്‍ ഹാജി ബേവിഞ്ച, നാസ്വിര്‍ ബന്താട്, സുബൈര്‍ എയ്യള, മൊയ്തു ഹാജി എര്‍മാളം, സിദ്ദീഖ് പൂത്തപ്പലം, ഇത്തിഹാജ് മുഹമ്മദ് ഹാജി, സി.എ അബ്ദുല്ല ചൂരി, പി.ഇ താജുദ്ദീന്‍ മുഹമ്മദ് ടിപ്പുനഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മൂവായിരം പേര്‍ക്കിരിക്കാവുന്ന വിശാലമായ പന്തലില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം സ്ഥലമൊരുക്കിയിട്ടുണ്ട്. പ്രമുഖ സയ്യിദുമാരുടെ പ്രാര്‍ത്ഥനനയുണ്ടാകും.