റവന്യൂ ജില്ലാ സ്കൂള്‍ കായികമേളയ്ക്ക് ചെമ്മനാട് ഒരുങ്ങി
Nov 23, 2012, 23:42 IST
കാസര്‍കോട് : 56-ാംമത് കാസര്‍കോട് റവന്യൂ ജില്ലാ സ്കൂള്‍ കായികമേള നവംബര്‍ 26, 27 തീയതികളില്‍ ചെമ്മനാട് ജി.എച്ച്.എസ്.എസില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ ഏഴ് സബ്ജില്ലയില് നിന്നും തെരഞ്ഞെടുക്കപ്പെട്ട 3,000 ത്തോളം കുട്ടികളും 200 അധ്യാപകരും കായികമേളയ്ക്ക് എത്തിച്ചേരും.
110 ഇനങ്ങളിലായി രണ്ടു ദിവസങ്ങളിലായാണ് മത്സരം. സബ്ജൂനിയര്, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് കുട്ടികള്‍ മത്സരിക്കുന്നത്. കൂടാതെ മേളയുടെ നടത്തിപ്പിന്റെ ഭാഗമായി 100 ഒഫീഷ്യല്‍സും, 300 ഓളം എസ്കോര്ടിംഗ് അധ്യാപകരും പങ്കെടുക്കും.
കായികമേളയെ വിജയമാക്കാന്‍ ചെമ്മനാട്ടെ ജനങ്ങള്‍ ഒന്നടങ്കം രംഗത്തിറങ്ങിയിരിക്കുകയാണ്. കായികമേളയുടെ ഉല്‍ഘാടനം 26 ന് രാവിലെ ഒമ്പത് മണിക്ക് ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന് നിര്‍വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആഇഷ സഹദുളളയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ എം.എല്‍.എ. മാരായ പി.ബി. അബ്ദുര്‍ റസാഖ്, എന്‍.എ. നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരന്, കെ.കുഞ്ഞിരാമന് (തൃക്കരിപ്പൂര്‍) എന്നിവര്‍ അതിഥികളായിരിക്കും.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ഷുക്കൂര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പാദൂര്‍ കുഞ്ഞാമൂ ഹാജി എന്നിവര്‍ ആശംസകള്‍ അര്‍പിക്കും.വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ശ്രീകൃഷ്ണ അഗ്ഗിത്തായ സ്വാഗതവും കണ്‍വീനര്‍ ടി. കബീര്‍ നന്ദിയും പറയും.
27 ന് വൈകുന്നേരം നടക്കുന്ന സമാപന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി. ശ്യാമളാദേവി ഉല്‍ഘാടനം ചെയ്യും. കാസര്‍കോട് ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന് സമ്മാനദാനം നിര്‍വഹിക്കും. പി.ടി.എ. പ്രസിഡന്റ് നാരായണന് വടക്കിനിയ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഡി.ഇ.ഒ. സത്യനാരായണ റാവു സ്വാഗതവും കെ.എ. ബല്ലാല്‍ നന്ദിയും പറയും.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ നാലായിരത്തോളം പേര്‍ക്ക് വിഭവ സമൃദ്ധമായ സദ്യയൊരുക്കാന്‍ ഭക്ഷണ കമ്മിറ്റി പദ്ധതികള്‍ ആവിഷ്കരിച്ചു കഴിഞ്ഞു. പ്രചരണത്തിനായി കമാനങ്ങളും ബാനറുകളും ബോര്‍ഡുകളും പ്രചരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി. ശ്യാമളാദേവി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആഇഷ സഹദുല്ല, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പാദൂര്‍ കുഞ്ഞാമു ഹാജി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വി.രാജന് , വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ശ്രീകൃഷ്ണ അഗ്ഗിത്തായ, ഡി.ഇ.ഒ. കെ. സത്യനാരായണ, പി.ടി.എ. പ്രസിഡന്റ് നാരായണന് വടക്കിനിയ, ഫിനാന്‍സ് കമ്മിറ്റി ചെയര്മാന് അബ്ദുല്‍ ഖാദര്‍, ടി. കബീര്‍, കെ. സൂര്യനാരായണ ഭട്ട് , സി.കെ. നിഷ , വി. ശ്രീനിവാസന്, മോഹനന് നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Revenue-district, School, Games, Chemnad, Kasaragod, Press meet, Teachers, Students, Inaguration, Udma, Kerala