രോഗികള്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കി ആരോഗ്യ പ്രവര്‍ത്തകരുടെ ഓണാഘോഷം
Aug 24, 2015, 11:30 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 24/08/2015) വിവിധ രോഗം മൂലം പ്രയാസം അനുഭവിക്കുന്ന രോഗികള്‍ക്ക് മൊഗ്രാല്‍ പുത്തൂര്‍ പ്രാഥമികാരോഗ്യ പ്രവര്‍ത്തകരുടെ ഓണക്കിറ്റ് വിതരണം ചെയ്തു. മൊവാസിന്റെയും പീസ് സ്‌കൂളിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
മൊഗ്രാല്‍ പുത്തൂര്‍ പി.എച്ച്. സിയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജ്മാ ഖാദര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.എം.കായിഞ്ഞിക്ക് കിറ്റ് കൈമാറി. പിന്നീട് ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കിറ്റ് രോഗികളുടെ വീടുകളില്‍ എത്തിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗഫൂര്‍ ചേരങ്കൈ അധ്യക്ഷത വഹിച്ചു. എസ്.എം.റഫീഖ് ഹാജി, സുഹറ കരീം, ആഇശ ഷാന, ദില്‍ഷാദ് സലീം, മുജീബ് കമ്പാര്‍, എ.കെ. കരീം മൊഗര്‍, റഹീം പുത്തൂര്‍, മാഹിന്‍ കുന്നില്‍, ആരോഗ്യ വകുപ്പ് ജീവനക്കാരായ ബി. അഷ്‌റഫ്, ജയറാം,സാദിഖ്, വത്സല, അമ്പിളി, ഇന്ദിര, ആരിഫ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇക്കഴിഞ്ഞ റംമദാനിലും കിടപ്പിലായ രോഗികള്‍ക്ക് പെരുന്നാള്‍ കിറ്റ് നല്‍കി ആരോഗ്യപ്രവര്‍ത്തകര്‍ മാതൃകയായിരുന്നു.
Keywords: Mogral puthur, Kasaragod, Kerala, Onam-celebration, Onam kit distributed.
Advertisement: