രോഗവും ദുരിതവും നഫീസയെ വലിച്ചെറിഞ്ഞത് സങ്കടക്കയത്തിലേക്ക്
Jul 23, 2012, 12:30 IST
പത്തുവര്‍ഷം മുമ്പ് ഭര്‍ത്താവ് മരണപ്പെട്ട ജമീല ജീവിതത്തെ എങ്ങനെയൊക്കെയോ പച്ചപിടിപ്പിക്കാന്‍ ശ്രമിക്കുന്നതിതിനിടയിലാണ് വൃക്ക തകരാറിന്റെ രൂപത്തില്‍ രോഗം വില്ലനായെത്തിയത്. ഏക മകന് കൂലിപ്പണിയെടുത്ത് അന്നന്നത്തെ ചിലവിനുള്ള വകകണ്ടെത്തിയിരുന്ന കുടുംബത്തിലേക്ക് ജമീലയുടെ രോഗവും ചികിത്സാചിലവും വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഡയാലിസിസിനും മരുന്നിനുമായി മാത്രം ആഴ്ചയില്‍ വലിയൊരു തുക ചിലവാകുന്നുണ്ട്. സ്ഥിരവരുമാനമെന്നുപറയാന് ഒന്നുമില്ലെങ്കിലും ഉദാരമതികളുടെ കരുണകൊണ്ട് ഇതുവരെയായി ലക്ഷക്കണക്കിന് രൂപയുടെ ചിലവ് നടത്തിയത്. തുടര്‍ ചികിത്സയ്ക്ക് ഇനിയും വലിയൊരു തുക ആവശ്യമുണ്ട്. അത് എങ്ങനെ കണ്ടെത്തുമെന്നറിയാതെ മകന് ബഷീര്‍ തരിച്ച് നില്‍ക്കുകയാണ്. ആരെങ്കിലും സഹായത്തിനെത്തുമെന്നും ഉമ്മ രോഗ വിമുക്തി നേടുമെന്നുമാണ് മകന് പ്രാര്‍ത്ഥിക്കുന്നതും പ്രതീക്ഷിക്കുന്നതും.
ജമീലയുടെ ജീവന് രക്ഷിക്കുന്നതിനുവേണ്ടി മധൂര്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ ഉളിയത്തടുക്ക ബ്രാഞ്ചില്‍ 427 നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് നമ്പര്‍: 9895903069.
ജമീലയുടെ ജീവന് രക്ഷിക്കുന്നതിനുവേണ്ടി മധൂര്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ ഉളിയത്തടുക്ക ബ്രാഞ്ചില്‍ 427 നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് നമ്പര്‍: 9895903069.
Keywords: Nafeesa seeks kindness,Vidyanagar, Kasaragod