city-gold-ad-for-blogger

രാഷ്ട്രപിതാവിനെ അനുസ്മരിച്ച് നാടെങ്ങും സേവനപ്രവര്‍ത്തനങ്ങള്‍

കാസര്‍കോട്: (www.kasargodvartha.com 02.10.2014) രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജയന്തി ദിനം നാടെങ്ങും വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. ശുചീകരണം, സേവന പ്രവര്‍ത്തനങ്ങള്‍, രക്തദാന ക്യാമ്പ്, ലഹരി വിരുദ്ധ ബോധവല്‍ക്കരണം തുടങ്ങിയവ നാടിന്റെ പല ഭാഗത്തും നടന്നു.

എടനീര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗാന്ധിജി-ജീവിതവും ചരിത്രവും എന്ന വിഷയത്തില്‍ ചിത്രപ്രദര്‍ശനം നടത്തി. പ്ലസ്ടു, എസ്.എസ്.എല്‍.സി.പരീക്ഷകളിലെ ഉന്നത വിജയികള്‍ക്കുള്ള ഉപഹാര വിതരണവും അനുമോദനവും ഇതോടൊപ്പം നടന്നു.

പരിപാടി ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ബി.അബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഇ. അബ്ദുല്‍ നാസിര്‍ അധ്യക്ഷത വഹിച്ചു. ചിത്രപ്രദര്‍ശനം സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വിശാലാക്ഷി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

എസൈസ് വകുപ്പ് ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി കാസര്‍കോട്ട് കൂട്ടയോട്ടം സംഘടിപ്പിച്ചു. പുലിക്കുന്ന് ഗവ. ഗസ്റ്റ് ഹൗസ് പരിസരത്ത് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഫ്‌ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ലഹരി വിരുദ്ധ സമ്മേളനവും നടത്തി.

ഫോര്‍ട്ട് റോഡ് ശുചികരിച്ചു

കാസര്‍കോട്: ഗാന്ധിജയന്തിയോടനുബന്ധിച്ചുള്ള ശ്രമദാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂക്ഷമായ മാലിന്യ പ്രശ്‌നം അനുഭവിക്കുന്ന ഫോര്‍ട്ട് റോഡില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ശുചികരണ പ്രവര്‍ത്തനം നടത്തി.

യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. സി.അബ്ദുല്ല റാഷിദ് പൂരണം, ആസിഫ് എവറെസ്റ്റ്, നൗഷാദ് കരിപ്പൊടി, ഷംസുദ്ധീന്‍.എ, അഷ്‌റഫ് ഇടനീര്‍, സഹീര്‍ ആസിഫ്, നൂറുദ്ദീന്‍, കെ.എ.ജാബിര്‍, റഫീഖ്, റിയാസ് അബ്ബ തുടങ്ങിയവര്‍ സംബന്ധിച്ചു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

രാഷ്ട്രപിതാവിനെ അനുസ്മരിച്ച് നാടെങ്ങും സേവനപ്രവര്‍ത്തനങ്ങള്‍
രാഷ്ട്രപിതാവിനെ അനുസ്മരിച്ച് നാടെങ്ങും സേവനപ്രവര്‍ത്തനങ്ങള്‍
കാസര്‍കോട് പോലീസ് സ്‌റ്റേഷന്‍ പരിസര ശുചീകരണം ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് ഉദ്ഘാടനം ചെയ്യുന്നു. 

രാഷ്ട്രപിതാവിനെ അനുസ്മരിച്ച് നാടെങ്ങും സേവനപ്രവര്‍ത്തനങ്ങള്‍
സദളരു പബ്ലിക് സ്‌കൂളില്‍ നടന്ന മാതൃപൂജ
രാഷ്ട്രപിതാവിനെ അനുസ്മരിച്ച് നാടെങ്ങും സേവനപ്രവര്‍ത്തനങ്ങള്‍
മുസ്ലിംയൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി ഉദ്ഘാടനം ചെയ്യുന്നു
Keywords : Kasaragod, Gandhi Jayanthi, Celebration, Kerala, Office, Programmes. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia