രമേശ് ചെന്നിത്തല കാസര്‍കോട്ട് നയിക്കേണ്ടത് പശ്ചാത്താപ യാത്ര: ബി.ജെ.പി
Apr 12, 2012, 11:30 IST
കാസര്‍കോട്: കാസര്‍കോട്ട് വര്‍ഗീയ കലാപത്തിന് ഉത്തരവാദിയായ മുസ്ലിംലീഗിനെ കൂട്ടുപിടിച്ച് സംസ്ഥാനത്ത് അധികാരം പങ്കിടുന്ന കെ.പി.സി.സി പ്രസിഡന്റ് ജില്ലയില്‍ നടത്തേണ്ടത് സ്‌നേഹസന്ദേശയാത്രയല്ലെന്നും പശ്ചാത്താപയാത്രയാണ് നടത്തേണ്ടതെന്നും ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്. ജില്ലയിലെ കാലുഷ്യങ്ങള്‍ക്ക് കാരണം മുസ്ലിംലീഗിന്റെ വളര്‍ച്ചയും അധികാരവുമാണ്. കോണ്‍ഗ്രസില്‍ നിന്നും ഓരോ അധികാരസ്ഥാപനവും ലീഗ് പിടിച്ചെടുക്കുന്നത് കോണ്‍ഗ്രസ് നേതാക്കളുടെ പിടിപ്പുകേടാണ്.
യു.ഡി.എഫ് ഭരണത്തില്‍ ജില്ലയില്‍ നിയമവാഴ്ച തകര്‍ന്നതിന്റെ കുറ്റസമ്മതമാണ് രമേശ് ചെന്നിത്തലയുടെ കാസര്‍കോട് യാത്ര. മുസ്ലിംലീഗിനെ യു.ഡി.എഫില്‍ നിന്ന് അകറ്റിയാല്‍ കാസര്‍കോട് ജില്ലയില്‍ സമാധാനവും മതസൗഹാര്‍ദ്ദവും പുലരുമെന്നും ശ്രീകാന്ത് പറഞ്ഞു.

Keywords: Kasaragod, BJP, Ramesh-Chennithala