രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ അഞ്ച് ദിവസം ജില്ലയില്‍ സ്‌നേഹസന്ദേശയാത്ര
Apr 11, 2012, 15:07 IST
കാസര്‍കോട്: ജില്ലയില്‍ അടുത്തക്കാലങ്ങളായി മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനമനസാക്ഷി ഉണര്‍ത്താന്‍ ജില്ലയില്‍ അഞ്ച് ദിവസം കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സ്‌നേഹസന്ദേശയാത്ര നടക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മെയ് 10ന് വൈകുന്നേരം നാലുമണിക്ക് ഹൊസങ്കടിയില്‍ നിന്നാണ് സന്ദേശയാത്ര ആരംഭിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. 14ന് വൈകുന്നേരം 6.30ന് ജാഥ തൃക്കരിപ്പൂരില്‍ സമാപിക്കും. 20ലധികം സ്വീകരണ പരിപാടികളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന ചിത്രശക്തികള്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കാനും ജില്ലയെ സമാധാനന്തരീക്ഷത്തിലേക്ക് മടക്കികൊണ്ടുവരികയെന്നതുമാണ് സ്‌നേഹസന്ദേശയാത്രയുടെ ലക്ഷ്യം. നൂറ് കോണ്‍ഗ്രസ് സേവാദള്‍ പ്രവര്‍ത്തകര്‍ ജാഥയില്‍ സ്ഥിരാംഗങ്ങളായിരിക്കും. ആയിരക്കണക്കിന് സഹയാത്രികരും ജാഥയില്‍ അണിനിരക്കും. കാസര്‍കോട്ട് ഏതുപ്രശ്‌നം വന്നാലും അതിന് വര്‍ഗീയ വല്‍ക്കരിക്കുന്ന പ്രവണത ആശങ്കാജനതമാണ്.
ചെറിയയൊരു തീപ്പൊരിയുണ്ടായാല്‍ പോലും അത് വന്‍ സംഘര്‍ഷങ്ങളായാണ് കലാശിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് സമാധാന ദൗത്യം ഏറ്റെടുക്കേണ്ടി വരുമെന്ന് നേതാക്കള്‍ പറഞ്ഞു. വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാകുമ്പോല്‍ പോലീസില്‍ രാഷ്ട്രീയ ഇടപ്പെടലുണ്ടാകുന്നതായുള്ള ആക്ഷേപം ഗൗരവമായി തന്നെ കെ.പി.സി.സി നേതൃത്വം കാണുമെന്നും കെ.പി.സി.സി സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു. വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയാന്‍ കാസര്‍കോട് ജില്ലയില്‍ പ്രത്യേക പോലീസ് സേനയെ നിയോഗിക്കണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളടങ്ങുന്ന കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി എസ് ശ്രീജിത്തിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഫയലില്‍ കെടുക്കുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
സമാധാനകമ്മിറ്റി യോഗത്തില്‍ അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പോലീസില്‍ പ്രതികള്‍ക്കുവേണ്ടി ഇടപ്പെടുന്നത് ആരാണെന്ന് വ്യക്തമാക്കാനുള്ള തന്റേടം പോലീസ് കാണിക്കമെന്നും നേതാക്കള്‍ പറഞ്ഞു.
കാസര്‍കോട്ടെ സംഘര്‍ഷത്തിനു പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ലയുടെ ആരോപണത്തിന് കോണ്‍ഗ്രസ് മറുപടി പറയേണ്ട കാര്യമില്ലെന്ന് നേതാക്കള്‍ ചോദ്യത്തിനു ഉത്തരമായി പറഞ്ഞു. അയോധ്യ സംഭവത്തെതുടര്‍ന്ന് സംസ്ഥാനത്ത് സംഘര്‍ഷങ്ങളുണ്ടായപ്പോള്‍ 14 പേര്‍ മരിച്ചത് എട്ടുപേര്‍ കാസര്‍കോട്ടുകാരാണ്. അതിനു ശേഷമാണ് വര്‍ഗീയ സംഘര്‍ഷങ്ങള്‍ രൂക്ഷമായതെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതോടൊപ്പം സന്ദേശയാത്രയിലൂടെ സമാധാനന്തരീക്ഷം നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് പരിശ്രമിക്കുന്നത്. സന്ദേശയാത്രയില്‍ മത-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് കെ. വെളുത്തമ്പു, കെ.പി കുഞ്ഞിക്കണ്ണന്‍, പി. ഗംഗാധരന്‍ നായര്‍, കെ. നീലകണ്ഠന്‍, പി. എ അഷ്‌റഫ് അലി, പി.കെ ഫൈസല്‍ എന്നിവരും സംബന്ധിച്ചു.
Keywords: Kasaragod, Press meet, KPCC-President, Ramesh-Chennithala