രണ്ട് സിപിഎം ഓഫീസുകള്‍ കൂടി ആക്രമിച്ചു
Oct 14, 2016, 11:06 IST
കുമ്പള: (www.kasargodvartha.com 14.10.2016) രണ്ട് സിപിഎം ഓഫീസുകള്‍ക്ക് നേരെ കൂടി അക്രമം നടന്നു. ഹൊസങ്കടിയിലും കളത്തൂരിലും സിപിഎം ഓഫീസുകള്‍ക്ക് നേരെ ഒരുസംഘം കല്ലെറിയുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് രണ്ടിടങ്ങളിലും ആക്രമണമുണ്ടായത്. പാര്‍ട്ടി ഓഫീസുകളുടെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നിട്ടുണ്ട്.
ഹൊസങ്കടിയില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം മഞ്ചേശ്വരം ഏരിയാ കമ്മിറ്റി ഓഫീസായ എകെജി ഭവനും കളത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ബംബ്രാണ ലോക്കല്‍ കമ്മിറ്റി ഓഫീസിനും നേരെയാണ് കല്ലേറുണ്ടായത്. രാവിലെ പ്രവര്‍ത്തകര്‍ ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് ഹൊസങ്കടിയിലെ പാര്‍ട്ടി ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തതായി കണ്ടെത്തിയത്. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കളത്തൂരിലെ സിപിഎം ഓഫീസിന് നേരെയുണ്ടായ അക്രമത്തില്‍ കുമ്പള പോലീസ് കേസെടുത്തു.
Keywords: Kerala, kasaragod, CPM, Office, Attack, Kumbala, Hosangadi, Manjeshwaram, Party office, Area committee, Kalathoor.