രണ്ടു വിദ്യാര്‍ത്ഥികളെ കാണാതായി
Sep 21, 2012, 16:12 IST
അമ്പലത്തറ: രാജപുരത്തും അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പഠിക്കുന്ന അമ്പലത്തറ മൂന്നാം മൈല്‍ സ്വദേശികളായ രണ്ടു വിദ്യാര്‍ത്ഥികളെ കാണാതായി. അബൂബക്കറിന്റെ മകന്‍ ജുനൈദ്, ജമീലയുടെ മകന്‍ അസ്ഹര്‍ എന്നിവരെയാണ് വ്യാഴാഴ്ച മുതല്‍ കാണാതായത്.
വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അമ്പലത്തറ പോലീസ് ഇവരെ കണ്ടെത്താന്‍ അന്വേഷണമാരംഭിച്ചു. ഇവരുടെ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന പോലീസിന് ഇരുവരും ബാംഗ്ലൂരിലെ മൊബൈല്‍ ടവര്‍ പരിധിയില്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനിടെ കുട്ടികളെ തട്ടിക്കൊണ്ടുപോയതാണെന്ന പ്രചരണവുമുണ്ട്.

Keywords: Students, Missing, Ajanur, Ambalathara, Kasaragod.